In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ടോപ്‌ 20...

Tuesday, December 1, 2009

മേഘെ ധക്കെ ധാര ഞാന്‍ കണ്ടിട്ടില്ല. ചാരുലതയും ഞാന്‍ കണ്ടിട്ടില്ല. പഥേര്‍ പാഞ്ചാലി ഞാന്‍ കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ടിട്ടുണ്ട്. ഷോലേ ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച നാലാമത്തെ സിനിമയാണ് ഞാന്‍ കാണുന്നത് എന്നു പക്ഷെ അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇന്നും അങ്ങനെ ഒരു അഭിപ്രായം എത്ര സിനിമാപ്രേമികള്‍ പറയും എന്നു എനിക്ക് സംശയമുണ്ട്‌. നായകന്‍ കണ്ടിട്ട് രണ്ടു മാസം പോലും ആകുന്നില്ല. ഫാസ്റ്റ് ഫോര്‍വേഡ് ബട്ടണ്‍...

പൂജ്യത്തിന്റെ വില

Friday, November 27, 2009

 പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാര്‍ ആണ് എന്നാണല്ലോ വയ്പ്.  ആകെ കണ്ടു പിടിച്ച ചുരുക്കം ചില സാധനങ്ങളില്‍ ഒന്നായത് കൊണ്ടായിരിക്കും, പൂജ്യത്തിന്റെ സ്റ്റാറ്റസ് നമ്മുടെ സമൂഹത്തില്‍ വളരെ വലുതാണ്‌. (വലിയ ആളുകളെയൊക്കെ സംപൂജ്യര്‍ എന്നല്ലേ പറയുന്നത് പോലും). മോഷണത്തിന്റെ ഫീല്‍ഡില്‍ പിന്നെ പറയാനുമില്ല.പോലീസ് തൊട്ടു പത്രക്കാര്‍ വരെ സംഖ്യയിലെ പൂജ്യത്തിന്റെ എണ്ണം എടുത്തിട്ടേ കള്ളന്റെ പേര് പോലും നോക്കുള്ളൂ. തിരുവനന്തപുരത്ത് പേട്ടയില്‍ എട്ടു...

എട്ടു കോടിയുടെ പെലിക്കന്‍

Sunday, November 15, 2009

ഇത് പെലിക്കന്‍ (കൊക്കോ കുളക്കോഴിയോ പോലെ ഉണ്ട് കാണാന്‍. പയ്യന്‍ പക്ഷി ശാസ്ത്രത്തില്‍ വിദഗ്ധന്‍ അല്ല. അതു കൊണ്ടു കൂടുതല്‍ അറിയില്ല. എന്തായാലും ലവന്‍ തിരോന്തരം മൃഗശാലയില്‍ ഉണ്ട്.) ഒരു മാതിരി എല്ലായിടത്തും കാണാന്‍ കിട്ടും എന്നു വിക്കിപീടിക പറയുന്നു. ഉണ്ടാക്കാന്‍ പറ്റുന്ന പരമാവധി നാശനഷ്ടം? ഇത് ബ്യുഗാറ്റി  വേറോണ്‍  വില എട്ടു കോടി. 987 ബി എച്ച്...

ക്യാപിറ്റലിസം : എ ലവ് സ്റ്റോറി

Thursday, November 12, 2009

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഡോകുമെന്ററിയാണ് മൈക്കില്‍ മൂറിന്റെ "ക്യാപിറ്റലിസം : എ ലവ് സ്റ്റോറി". പല കാര്യങ്ങളെയും ലളിതവല്‍ക്കരിച്ചുകാണുന്നു എന്ന ഒരു ആരോപണം നിരൂപകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും, പലപ്പോഴും മുതലാളിത്തത്തിന്റെ ഇരുണ്ട വശങ്ങളെ തുറന്നു കാണിക്കുന്നതില്‍ "ക്യാപിറ്റലിസം"...

ജ്വാല...

Monday, November 9, 2009

വയനാട്ടിലെ ഒരു ക്യാമ്പ്‌ ഫയര്‍ ആയിരുന്നു ഇ...

സര്‍ ... ഒരു സംശയം...

Sunday, November 8, 2009

ചാക്ക് കണക്കിന് അരി കത്തിച്ചത് കൊണ്ടു ബ്രിട്ടീഷ്‌ മഹാറാണിയുടെ കൈയ്യില്‍ നിന്നും സര്‍ സ്ഥാനം കിട്ടിയ ഒരാളെ പറ്റി പണ്ടൊരു തിരുവില്വാമലക്കാരന്‍ എഴുതിയത് വായിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ (ലേലം സിനിമയിലെ സോമന്റെ ഭാഷയില്‍ പറഞ്ഞാല്‍ ) സര്‍ സ്ഥാനത്തോട് "അന്ന് തീര്‍ന്നതാ തിരുമേനി ബഹുമാനം..." എന്നായിരുന്നു ലൈന്‍. അതു കൊണ്ടു ഈയൊരു പരസ്യം ഇന്നലെ ഒരു വെബ്സൈറ്റില്‍ കണ്ടപ്പോള്‍...

അമ്മൂമ്മയുടെ ലൈസെന്‍സ്

Friday, November 6, 2009

"മുട്ടുവിന്‍ തുറക്കപ്പെടും" എന്നു ബൈബിളില്‍ പറയുന്നുണ്ട്. പക്ഷെ അതു പറഞ്ഞയാള്‍ പോലും ഇത്രയും വിചാരിച്ചിട്ടുണ്ടാകില്ല.  കൊറിയയിലെ ഒരു മുത്തശ്ശിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. വാര്‍ത്തയുടെ ഉറവിടം ഇവിടെ: http://news.bbc.co.uk/2/hi/asia-pacific/8347164.stm  950 പ്രാവശ്യം ടെസ്റ്റ്‌ എഴുതി പോലും... അതും പോരാഞ്ഞു ഇനി ഒരു പ്രാക്ടിക്കല്‍ വേറെയും ഉണ്ടത്രേ......

ജനാധിപത്രം

Monday, October 26, 2009

(ഇന്നത്തെ ഹിന്ദുവിലെ ശ്രീ സായിനാഥിന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നിയ പ്രതികരണം) പയ്യന്‍ : "പത്രക്കാരന്‍ സണ്ണി മരിച്ചു " എന്നാണ് കേട്ടിരുന്നത്... പത്രക്കാരന്‍ സണ്ണി : ശരിയാണ്. പത്രക്കാരന്‍ സണ്ണി ഇപ്പോളില്ല. ഇപ്പോള്‍ ഞാന്‍ പത്ര കണ്‍സല്‍ട്ടന്റ്റ്‌ സണ്ണിയാണ്. പയ്യന്‍ : മനസ്സിലായില്ല. പ. സ : അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്ന് ഞാന്‍ അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ പത്രങ്ങള്‍ക്കും അവയുടെ മുതലാളിമാര്‍ക്കും ഉപദേശം നല്‍കി ജീവിക്കുന്നു. പയ്യന്‍ : അപ്പോള്‍...

ബ്ലോഗുധര്‍മ്മം!!

Thursday, October 22, 2009

മണലില്‍ എഴുതുന്നവനുമായി രണ്ടാഴ്ച മുമ്പ് നടന്ന ഒരു തര്‍ക്കം ഓര്‍മയില്‍ നിന്ന് മായും മുമ്പെയാണ് ഈ പോസ്റ്റു കാണുവാനിടയായത്. ഇത് എഴുതിയ ആളെയോ എഴുതാനുണ്ടായ സാഹചര്യമോ എനിക്കറിയില്ല. അറിയാന്‍ താല്പര്യവുമില്ല. എന്നാല്‍ ബ്ലോഗ്‌ എന്ന മാധ്യമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആണ് വിഷയം എന്നത് കൊണ്ട് എന്റേതായ ചില ചിന്തകള്‍ കുറിച്ചിടുന്നു എന്നുമാത്രം. ഇത് ഒന്നിനോടുമുള്ള പ്രതികരണമല്ല എന്നു ആദ്യമേ പറഞ്ഞു കൊള്ളുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ...

സായാഹ്നം

Saturday, October 17, 2009

ആന്ധ്രയിലെ തട റെയില്‍വേ സ്റ്റേഷനിലെ ഒരു സായാഹ്നം...

ചായക്കോപ്പയിലെ വിപ്ലവം

Friday, October 16, 2009

കേരള ചരിത്രത്തിലെ എല്ലാ സുപ്രധാന ഇടതു മുന്നേറ്റങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തിയാണ് ചായ. ദിനേശ് ബീഡി, പരിപ്പ് വട, പ്രത്യയശാസ്ത്രം മുതലായ കാറ്റലിസ്റ്റുകള്‍ ചായയുടെ കൂടെ ചേര്‍ത്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന പദാര്‍ഥമാണ് വിപ്ലവത്തിനോട് ഏറ്റവും സാമ്യം പുലര്‍ത്തുന്നത് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇടതു പ്രസ്ഥാനങ്ങളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു പാനീയമില്ല (മദ്യം ഒരു പ്രസ്ഥാനമായതിനാല്‍ കണക്കില്‍ പെടില്ല). ഇപ്രകാരമുള്ള "പ്രമാദമാന"...

ആറാമിന്ദ്രിയം

Tuesday, October 13, 2009

ടെക്നോളജി-യില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വ്യവസായങ്ങള്‍ മാറേണ്ടി വരും എന്നുള്ളതിന്‌ എന്റെ പ്രൊഫസര്‍ കാണിച്ചു തന്ന ഉദാഹരണമാണ് താഴെ കൊടുത്തിരിക്കുന്നത്‌. എപ്പടി? ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്-ഇല്‍ ഷെയര്‍ വാങ്ങി തീരുമായിരുന്ന നല്ല ഒന്നാന്തരം ഗുജറാത്തി ബുദ്ധിയാണ് ഇതിന്റെ പിന്നില്‍ . പയ്യന്റെ പേര് പ്രണവ് മിസ്ത്രി. ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്നും ബോംബെ IIT-യിലും ഇപ്പോള്‍ MIT-യിലും എത്തി നില്‍ക്കുകയാണ്‌...

പേര് = പൊന്ന്

Monday, October 12, 2009

അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ അങ്ങനെയാണ്. എല്ലാത്തിനോടും ഒരു പുച്ഛം. രാഷ്ട്രീയക്കാരോട് പുച്ഛം (എന്നാലും വോട്ട് കൊടുക്കും ). പത്രക്കാരോട് പുച്ഛം (എന്നാലും വാങ്ങി വായിക്കും). സ്വാമിമാരോടും സ്വാമിനിമാരോടും പുച്ഛം (എന്നാലെന്താ അനുസരണയോടെ Q വരെ നില്‍ക്കും "ദിവ്യ" ദര്‍ശനം കിട്ടാന്‍). എന്തിനു പേരുകളോട് പോലും പുച്ഛം.  മക്കള്‍ക്ക്‌ പേരിടാന്‍ ആരോടെങ്കിലും അഭിപ്രായം...

ന്റെ ചങ്ങായീ... ങ്ങള് ആരാണ്??

Sunday, October 11, 2009

രാഹുല്‍ ഗാന്ധി ആരാണ് എന്ന് തീരുമാനിക്കേണ്ട കാലമായിരിക്കുന്നു. ചങ്ങാതിയല്ല എന്ന് കോഴിക്കോട്ടു വെച്ച് തീരുമാനമായി. അപ്പൊ ശത്രുവാണോ എന്ന് ചോദിച്ചാല്‍ പിന്നെ അത് മതി നെഹ്‌റു - ഗാന്ധി കുടുംബത്തിന്റെ ചരിത്രവും പൊക്കി പിടിച്ചു യൂത്ത് കോണ്‍ഗ്രസ്‌ ജാഥ നടത്താന്‍. അപ്പൊ യുവരാജാവ് ആണല്ലേ എന്ന് ചോദിച്ചാല്‍ (ലക്ഷപ്രഭു കടലിലാണോ കിടക്കുന്നത് എന്ന പഞ്ചാബി ഹൌസ് ചോദ്യം പോലെ) ...

ഒബാമ പേച്ച് (Obama's Acceptance Speech)

Friday, October 9, 2009

ലോകത്തിലെ പരമോന്നത ബഹുമതികളിലൊന്നായ നോബല്‍ സമ്മാനത്തിന് താന്‍ യോഗ്യനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. എങ്കിലും ഇത് സ്വീകരിക്കുകയാണ്.  തന്നെക്കാളും യോഗ്യരായവര്‍ ലിസ്റ്റിലുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. (ഇത്രയും സത്യം) പ്രത്യാശാ വ്യവസായത്തില്‍ താന്‍ ഒരു പുതുമുഖം ആണെന്നും തന്റെ ആദര്‍ശപുരുഷനായ ഗാന്ധിജിയുടെ നാട്ടിലേക്കാണ്‌ പ്രത്യാശക്കുള്ള സമാധാനത്തിനുള്ള നോബല്‍ പോകേണ്ടിയിരുന്നത്‌ എന്നും ഒബാമ അഭിപ്രായപ്പെട്ടതായി...

ഒബാമയോ?

Friday, October 9, 2009

ചെയ്യുന്നതിന് മാത്രം അല്ല, ചെയ്യും എന്ന് പറയുന്നതിനും കൊടുക്കാവുന്ന ഒന്നാണ് നോബല്‍ സമ്മാനം എന്ന് ഇനിമുതല്‍ പറയാം. സ്വന്തം നാട്ടിലെ ഹെല്‍ത്ത്‌ കെയര്‍ ലോബ്ബിയോടും, ബാങ്കിംഗ് മേഖലയിലെ താപ്പാനകളോടും കൊട്ടും കുരവയുമായി ഏറ്റുമുട്ടി പരാജയപ്പെട്ടെങ്കിലെന്തു? നാട് മുഴുവന്‍ ഓടി നടന്നു ചില്ലറ ചില്ലറ (change change) എന്ന് പ്രസംഗിച്ചു ജനങ്ങളുടെ മനസ്സില്‍ സന്തോഷവും പ്രത്യാശയും പ്രദാനം ചെയ്ത ആ വലിയ മനസ്സിന് നോബല്‍ സമ്മാനം കൊടുത്തു തന്നെ ആകണം. അഫ്ഘാനിസ്ഥാനിലും...

ഹെര്‍ത്ത മുള്ളര്‍

Thursday, October 8, 2009

ചരിത്രത്തിന്റെ പാഠപുസ്തകങ്ങളില്‍ ഒന്നും തന്നെ  റുമാനിയ എന്ന രാജ്യത്തെക്കുറിച്ചോ സുസേസ്ക്യു എന്ന ഭരണാധികാരിയെ കുറിച്ചോ വായിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. സ്വര്‍ണമോ സുഗന്ധദ്രവ്യങ്ങലോ എണ്ണയോ ഒന്നും ഇല്ലാത്ത ഒരു രാജ്യത്തിനെ ചരിത്രത്തിനു പോലും വേണ്ടല്ലോ. (സുസേസ്ക്യുവിനെക്കുറിച്ച്  ഇവിടെ വായിക്കാം. ) പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവാര്‍ഡുകളുടെ പ്രസക്തിയെ...

കേബിളിനുള്ളിലെ കേബിള്‍ !!

Wednesday, October 7, 2009

സ്റ്റോക്കോം: ബ്രിട്ടീഷുകാരനായ ചാള്‍സ് കാവോ, അമേരിക്കക്കാരായ വില്യാര്‍ഡ് ബോയല്‍, ജോര്‍ജ് സ്മിത്ത് എന്നിവര്‍ക്ക് ഊര്‍ജ തന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ടെലിഫോണ്‍ കേബിളുകള്‍ കടത്തി വിടാവുന്ന രീതിയിലുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളിന്റെ കണ്ടുപിടിത്തമാണ് ചാള്‍സ് കാവോയെ നൊബേലിന് അര്‍ഹനാക്കിയത്. ഉറവിടം :മലയാള മനോരമ ഇന്ന് കിട്ടിയ ഒരു ചെയിന്‍ മെയില്‍ ആണ് ഈ ലിങ്കില്‍ കൊണ്ടെത്തിച്ചത്. പറയുന്നത് നമ്മുടെ സ്വന്തം മനോരമ. എന്ത് കൊണ്ട് ഒപ്ടിക് ഫൈബര്‍ കേബിളിന്റെ...

ബാര്‍ പാര്‍ക്ക്‌ !!

Wednesday, October 7, 2009

ചെന്നൈ അഡയാറില്‍ നിന്നും ഒരു ദൃശ്യം...

തിരുവനന്തപുരം - ചെന്നൈ ഭാഗം - 2

Monday, October 5, 2009

04.10.09 2.30 pm - ചെന്നൈയിലേക്കുള്ള SETC ബസ്‌ തിരുവനന്തപുരം സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്നു 3.30 pm - കേരള അതിര്‍ത്തി എത്തുന്നതിനു മുമ്പേ  ഡ്രൈവറെ തെറിയഭിഷേകം നടത്തി കൊണ്ട് മൂന്നു ബൈക്കുകളില്‍ ഒരു സെറ്റ് പയ്യന്മാര്‍ ബസിനെ ഓവര്‍ ടേക്ക് ചെയ്തു പോകുന്നു. തെറിയെന്നു പറഞ്ഞാല്‍ കിടന്നുറക്കം പിടിച്ചു വന്ന യാത്രക്കാരെല്ലാം ഞെട്ടി എഴുന്നേറ്റു പോയി. ആ സൈസ് തെറി. ബസ്‌ ഡ്രൈവര്‍ നമ്പറുകള്‍ നോട്ട് ചെയ്തു വെക്കുന്നു. 4.00 pm - തമിഴ്നാട്‌...

തിരുവനന്തപുരം - ചെന്നൈ ഭാഗം - 1

Sunday, October 4, 2009

സൂര്യാസ്തമയം - തിരുനെല്‍വേലി ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ഒരു ദൃശ...

റോബിന്‍ ഹൂഡ്

Saturday, October 3, 2009

ആഡംബരവും വര്‍ണപ്പൊലിമയുമ് തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമാണ് ജോഷി ചിത്രങ്ങളില്‍ നിന്നും ശരാശരി മലയാളികള്‍ പ്രതീക്ഷിക്കുന്നത്. ആ നിലക്ക് റോബിന്‍ ഹൂഡ് തെറ്റില്ലാത്ത ഒരു ചിത്രമാണെന്ന് തന്നെ പറയാം. മേല്‍പറഞ്ഞ സ്ഥിരം ഫോര്‍മുലകളെ കാലത്തിനൊത്ത് മാറിയ സിനിമ സാധ്യതകളുപയോഗിച്ചു വീണ്ടും വീണ്ടും പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്നു എന്നതാണ് ജോഷിയിലെ മുഖ്യധാരാ സംവിധായകന്റെ...

ലൗഡ് സ്പീക്കര്‍

Saturday, October 3, 2009

ഇന്നത്തെ മലയാള സിനിമ സംവിധായകരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യം കാണിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ജയരാജ്‌. ദൈവനാമത്തില്‍,4 ദി പീപ്പിള്‍, ഹൈവേ എന്നീ ചിത്രങ്ങള്‍ എല്ലാം ഒരാള്‍ തന്നെയാണ് സംവിധാനം ചെയ്തത് എന്ന് വിശ്വസിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട്‌ തോന്നിയിട്ടുണ്ട്. അത് കൊണ്ടു തന്നെ മനസ്സു പരമാവധി സ്വതന്ത്രമാക്കി വെച്ചു കൊണ്ടാണ് ഇന്നലെ ലൗഡ് സ്പീക്കര്‍ കാണാന്‍...