In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ഒരു കഥാനായകന്റെ കൊലപാതകം

Thursday, April 22, 2010

കണ്ണുകള്‍ക്കു മുകളില്‍ വീണു കിടന്നിരുന്ന "നെപ്പോളിയന്‍" ബ്രാണ്ടിയുടെ നേര്‍ത്ത തിരശ്ശീലയിലൂടെ അയാള്‍ കണ്ടു. കട്ടിലിന്റെ അങ്ങേ തലക്കല്‍ ഇരുണ്ട ഒരാള്‍രൂപം. "ആരാത്?" ഒരു ഒച്ചിന്റെ സൂക്ഷ്മതയോടെ വാക്കുകളെ പുറന്തള്ളിക്കൊണ്ട് അയാള്‍ ചോദിച്ചു. "ഞാന്‍ നിങ്ങള്‍ എഴുതുന്ന കഥയിലെ നായകനാണ്." മറുപടി അയാളുടെ കാതുകളിലൂടെ അരിച്ചിറങ്ങി. അഞ്ചാമത്തെ പെഗ്ഗിനപ്പുറത്തെക്ക് അയാള്‍ക്കു ഓര്‍മയില്ലായിരുന്നു. എഴുതിക്കൊണ്ടിരുന്ന കടലാസുകള്‍ക്കിടയില്‍ നിന്നും കട്ടിലിലേക്ക്...