നാട്ടിലെത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോളാണ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയത്. അത്യാവശ്യം റെയികി പരിപാടികളൊക്കെ ഉള്ളയാളാണ് കക്ഷി. ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലി. വര്‍ത്തമാനത്തിനിടയില്‍ പുള്ളി ബയോഡിസ്ക് എന്ന സംഭവത്തെക്കുറിച്ചും അതുകൊണ്ട് വെള്ളത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും അതു ശരീരത്തില്‍ വരുത്തുന്ന വ്യത്യാസങ്ങളെപ്പറ്റിയും ഒക്കെ സംസാരിച്ചു. ഇതു പോലെയുള്ള സാധനങ്ങളെപ്പറ്റി അതുവരെ ശ്രദ്ധിക്കാത്തത് കൊണ്ടും, പഠിപ്പിനും ജോലിക്കും...