"മുട്ടുവിന്‍ തുറക്കപ്പെടും" എന്നു ബൈബിളില്‍ പറയുന്നുണ്ട്. പക്ഷെ അതു പറഞ്ഞയാള്‍ പോലും ഇത്രയും വിചാരിച്ചിട്ടുണ്ടാകില്ല. കൊറിയയിലെ ഒരു മുത്തശ്ശിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. വാര്‍ത്തയുടെ ഉറവിടം ഇവിടെ: http://news.bbc.co.uk/2/hi/asia-pacific/8347164.stm
950 പ്രാവശ്യം ടെസ്റ്റ് എഴുതി പോലും... അതും പോരാഞ്ഞു ഇനി ഒരു പ്രാക്ടിക്കല്‍ വേറെയും ഉണ്ടത്രേ... 68 വയസായവരെ ഇങ്ങനെയിട്ടു കഷ്ടപ്പെടുത്തിയവനെ കുനിച്ചു നിര്‍ത്തി ഇടിക്കണം... വല്ല പത്തോ നൂറോ വാങ്ങിച്ചു പാസ്സ് ആക്കി വിടുന്നതിനു പകരം ആളെ മിനക്കെടുത്തുന്നോ... ഏറ്റവും കഷ്ടം, ജീവിക്കാന്‍ വേണ്ടി പച്ചക്കറി വില്‍ക്കാന്‍ ആണ് ഇവര്‍ ഈ ലൈസെന്‍സ് എടുക്കാന്‍ പാട് പെടുന്നത് എന്നുള്ളതാണ്...അവര് ചെലവാക്കിയ കാശിനു ഇന്ത്യയില്‍ വന്നു ഒരു ലൈസെന്‍സ് എടുത്തിട്ട് പോകാന്‍ പറ്റും എന്നു തോന്നുന്നു...
(ഈ വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മ വന്നത് പ്രീ ഡിഗ്രിക്ക് എന്റെ കൂടെ പഠിച്ച ഒരുത്തനെ ആണ്. പത്താം ക്ലാസ്സ് കഴിഞ്ഞ ഉടനെ അവന്റെ അമ്മാവന്‍ അവനു ആന്ധ്രയില്‍ എവിടെയോ നിന്ന് ഒരു 2 വീലര്‍ ലൈസെന്‍സ് എടുത്തു തപാലില്‍ അയച്ചു കൊടുത്തു!! കേരളം വിട്ടു പുറത്തു പോകാത്തവന്‍ അതിനു ശേഷം കോളേജില്‍ വന്നു കൊണ്ടിരുന്നത് ഒരു സ്കൂട്ടറില്‍!! ഇതെങ്ങാനും ആ കൊറിയന്‍ മുത്തശ്ശി അറിഞ്ഞാല്‍ ആത്മഹത്യ തന്നെ...)
Subscribe to:
Post Comments (Atom)
7 comments:
ഹഹഹ്.. ഈ കൊറിയക്കാരുടെ ഒരു കാര്യമേ..
November 6, 2009 at 8:18 PM1972-ല്‍ ആണ് ഞാന്‍ ലൈസന്‍സ് എടുത്തത്. അന്ന് ഇത്രയും പ്രയാസമില്ലായിരുന്നു. റോഡുകളുടെ സ്ഥിതി ഊഹിക്കാമല്ലോ. വണ്ടിയുടെ ഗിയര്‍ മാറ്റാനായിരുന്നു അന്ന് ഏറ്റവും ക്ലേശം.
November 6, 2009 at 8:48 PMഞാന്‍ രണ്ടാമങ്കത്തിലാണ് ടൂ വീലനെ വീഴ്ത്തിയത്. എം 80-ല്‍ 8 വരയ്ക്കാന്‍ പെട്ട പാട്!സാധാരണ ക്ഷ, ണ്ണ, ട്ട, മ്മ തുടങ്ങിയ കൂട്ടക്ഷരങ്ങള്‍ ആണല്ലോ ഞാന്‍ വരയ്ക്കാറ്. പെട്ടെന്ന് 8 എന്ന് പറഞ്ഞപ്പോ ഞാന്‍ അങ്ങ് അന്ഗോഷി ആയിപ്പോയി.
November 8, 2009 at 2:04 AMപിന്നെ, വേറെ ഒരു സംഭവം ഉണ്ട്. പണ്ട് ഞാന്‍ കസിന്മാരോട് സ്റ്റൈലില്‍ പറഞ്ഞിരുന്നു, "ഞാന്‍ ഒക്കെ ആദ്യം കാര്‍ ലൈസെന്‍സ് എടുക്കൂ. നമ്മുടേ ഒരു റേഞ്ചിന് അതേ ചേരൂ". ഏതായാലും അത് നടന്നു. കാര്‍ ആദ്യ തവണയും മറ്റവന്‍ രണ്ടാമതും ആണ് ഒപ്പിച്ചത്. രണ്ടും അങ്ങേയറ്റം നിയമാനുസൃതം ആയിരുന്നു എന്നും ഈയവസരത്തില്‍ സ്മരിച്ചു കൊള്ളുന്നു...
;);)
November 8, 2009 at 8:47 AMഎനി മുതല്‍ ഈ മുത്തശി ആണ് എന്റെ inspiration...ഇതിന്റെ പേപ്പര്‍ കട്ടിംഗ് എടുത്തു വെച്ചിട്ടുണ്ട് ഞാന്‍..ഹി..ഹി..:):)
November 8, 2009 at 8:38 PMഅബുദാബിയിൽ പത്തും ഇരുപതും തവണ “ട്രൈ” ചെയ്ത് മുതുക്കന്മാരായവരോട് ദയതോന്നി “ദയവു ചെയ്ത് വണ്ടി എവിടെയും തട്ടിക്കരുതെന്ന്” പറഞ്ഞ് ലൈസൻസ് കൊടുത്തത് എനിക്കറിയാം..ഈ മുത്തശ്ശിക്ക് മുന്നിൽ അവരൊക്കെ വെറും തൃണം..
November 9, 2009 at 1:16 AMകമന്റ് ഇട്ട എല്ലാവര്‍ക്കും നന്ദി... :)
November 9, 2009 at 4:34 AMPost a Comment