In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ബയോഡിസ്കും അക്ഷയതൃതീയയും പിന്നെ ഞമ്മളും...

Wednesday, May 12, 2010

നാട്ടിലെത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോളാണ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയത്. അത്യാവശ്യം റെയികി പരിപാടികളൊക്കെ ഉള്ളയാളാണ് കക്ഷി. ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയില്‍ ജോലി. വര്‍ത്തമാനത്തിനിടയില്‍ പുള്ളി ബയോഡിസ്ക് എന്ന സംഭവത്തെക്കുറിച്ചും അതുകൊണ്ട് വെള്ളത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും അതു ശരീരത്തില്‍ വരുത്തുന്ന വ്യത്യാസങ്ങളെപ്പറ്റിയും ഒക്കെ സംസാരിച്ചു. ഇതു പോലെയുള്ള സാധനങ്ങളെപ്പറ്റി അതുവരെ ശ്രദ്ധിക്കാത്തത് കൊണ്ടും, പഠിപ്പിനും ജോലിക്കും ഇടയിലുള്ള ത്രിശങ്കു സ്വര്‍ഗത്തില്‍ ആയത് കൊണ്ടും ഈ ഐറ്റത്തെപ്പറ്റി ഒന്ന് തപ്പാന്‍ തന്നെ തീരുമാനിച്ചാണ് അന്ന് അവിടെ നിന്ന് ഇറങ്ങിയത്.


നെറ്റില്‍ തപ്പിത്തുടങ്ങിയപ്പോഴേ ഒരു കാര്യം പിടി കിട്ടി. ഇതു തുടങ്ങിയിട്ടു കുറച്ചു കാലം ആയി. എന്ന് വെച്ചാല്‍ ഇവന്‍ കേരളത്തില്‍ എത്തിയിട്ടു തന്നെ മൂന്നു കൊല്ലമെങ്കിലും ആയിട്ടുണ്ട്‌. എന്നിട്ട് ഇപ്പോളും ആളുകള്‍ ഇതും പറഞ്ഞു നടക്കുന്നല്ലോ എന്ന് ആശ്ചര്യം തോന്നി. കൂടുതല്‍ ചികഞ്ഞു തുടങ്ങിയപ്പോള്‍ ഇവന്‍ സ്യൂഡോ സയന്‍സ് വിഭാഗത്തില്‍ പെട്ടവനാണെന്നും മണം അടിച്ചു തുടങ്ങി. ഇതു ആദ്യം ഇറക്കിയ കമ്പനിയെ വലിച്ചു കീറിയ ഒരു പോസ്റ്റും അതിന്റെ ചുവട്ടില്‍ കുറെ കമന്‍റുകളും കണ്ടു. സാധനം ഫലപ്രദമാണ് എന്നതിന് ഒരു തെളിവുമില്ല, കുറെ യൂട്യൂബ് വീഡിയോകളല്ലാതെ. തപ്പിയ എല്ലായിടത്തും അവസാനത്തെ അടവ് പഴയത് തന്നെ: "ഇതു സയന്‍സ് ആണ്, ഇയാള്‍ക്ക് വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി എന്ന്!"


എന്നിട്ടും മതിയായില്ല. പിന്നെയും മാന്തി നോക്കിയപ്പോള്‍ സ്കേലാര്‍ എനര്‍ജി എന്നൊരു സാധനം പുറത്തു വന്നു. ഇതെന്താണെന്ന് വിക്കിപ്പീടികയില്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടി. പീടികയില്‍ നിന്നും ആ സാധനം നീക്കം ചെയ്തിരിക്കുന്നു, യാതൊരു അടിസ്ഥാനവുമില്ല എന്നും പറഞ്ഞ് !!! എന്നാല്‍ വെറുതെ സ്കേലാര്‍ എനര്‍ജി ഗൂഗിള്‍ ചെയ്യ്തു നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. ഇഷ്ടം പോലെ പരസ്യങ്ങള്‍ വരുന്നു!! അതിലൊന്നില്‍ ക്ലിക്കിയപ്പോള്‍ ഈ സൈറ്റില്‍ എത്തി. അതിലും അവസാനത്തെ അടവ് പഴയത് തന്നെ. പക്ഷെ മാക്സ്വെല്ലിന്റെ ഇക്വേഷനോക്കെ വെച്ചാണ് കളി. ആ ഇക്വെഷനോക്കെ എഴുതിയപ്പോള്‍ എന്തൊക്കെയോ വഴിയില്‍ കളഞ്ഞു പോയെന്നോക്കെയാണ് പറയുന്നത്. പകുതി കാര്യങ്ങളും മനസിലായില്ല.


ആകെ ടെന്‍ഷന്‍. ഇനി ഇതെങ്ങാനും സത്യമാണോ? പത്തു നൂറ്റമ്പതു കൊല്ലമായി ആരും കാണാതെ കിടക്കുന്ന സാധനങ്ങളൊക്കെ ഭൌതിക ശാസ്ത്രത്തില്‍ ഉണ്ടോ? ഒരു ബ്രേക്ക്‌ എടുക്കാന്‍ പത്രം എടുത്തു നിവര്‍ത്തി. അവസാന പേജ് സ്വര്‍ണ കടക്കാര്‍ക്കാണ്. അക്ഷയതൃതീയ എന്ന ആഘോഷത്തിന്റെ ബില്‍ഡ്‌ അപ്പ്‌.


എല്ലാ പ്രശ്നങ്ങളുടെ ഉത്തരവും ആ പേജില്‍ നിന്ന് കിട്ടി. ശരിക്കു പറഞ്ഞാല്‍ ഒരു (കാമുകനെ ഊ..ച്ച് തിരിച്ചു വീട്ടില്‍ പോയ പെണ്ണിന്‍റെ) സ്വര്‍ണക്കടയുടെ പരസ്യത്തില്‍ നിന്ന്. (ഒരു citi moment of success എന്ന് തന്നെ പറയാം)


വിശ്വാസം. അതല്ലേ എല്ലാം.


ബയോ ഡിസ്കായാലും അക്ഷയ തൃതീയയായാലും.


അതു കൊണ്ട് നമുക്ക് അധികം ചിന്തിക്കണ്ട. പോയി സ്വര്‍ണവും ഡിസ്കും വാങ്ങാം. അതാണ്‌ നല്ലത്.


ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?


വാള്‍ : (വെച്ച വാള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ.)
വാല്‍ ‍: മനോരമ പറയുന്നു, "ഈ ദിവസം ശേഖരിക്കുന്ന കാര്യങ്ങള്‍ക്കു പിന്നീടൊരിക്കലും ക്ഷാമം അനുഭവപ്പെടുകയില്ലെന്നാണു വിശ്വാസം."


എന്നിട്ട് എന്താ ആരും അന്ന് അരി വാങ്ങണം എന്ന് പറയാത്തെ? പോട്ടെ, നമ്മള്‍ മലയാളികളല്ലേ... ഒരു ഫുള്ളെങ്കിലും അന്ന് വാങ്ങേണ്ടതല്ലേ? പിന്നെ വര്‍ഷം മുഴുവന്‍ സാധനം നമ്മളെ തേടി വരില്ലേ! (പണ്ടേ അറിഞ്ഞിരുന്നെങ്കില്‍ കുറെ ഒന്നാം തീയതികള്‍ വേസ്റ്റ് ആകില്ലായിരുന്നു. :P)

12 comments:

മാറുന്ന മലയാളി said...

പൊട്ടന്‍ കളിപ്പിക്കുന്ന ജ്യൂവലറിക്കാരും പൊട്ടന്‍ കളിക്കുന്ന ‘പ്രബുദ്ധ’രായ മലയാളികളും......

May 12, 2010 at 4:32 AM
Rakesh | രാകേഷ് said...

“(വെച്ച വാള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ.)“
ഇതിഷ്ടാ‍യി... :-)

അക്ഷയതൃതീയ എന്ന ഏര്‍പ്പാട് ഈ അടുത്തകാലത്ത് കണ്ടുതുടങ്ങിയതാണ്. വിദ്യാഭ്യാസം കൂടി എന്നു പറയുന്നതു ശരിയാണ്. മുന്‍പില്ലായിരുന്ന ഇത്തരം “ശാസ്ത്രങ്ങള്‍” ഒക്കെ ഇപ്പോഴല്ലെ വെളിച്ചം കണ്ടത്.

വിദ്യ വെറും അഭ്യാസവും, വിവരമില്ലായ്മയുമായിപ്പോയി. പ്രബുദ്ധരാണത്രേ!!

May 12, 2010 at 4:43 AM
vavvakkavu said...

അക്ഷയത്രിതീയ ഇപ്പോഴെങ്കിലും കേരളത്തിൽ എത്തിയില്ലായിരുന്നുവെങ്കിൽ ഈ ഐശ്വര്യമെല്ലാം വേറെ എവിടെയെങ്കിലും എത്തിയേനെ

May 12, 2010 at 7:23 AM
INDULEKHA said...

ബയോഡിസ്കും അക്ഷയ തൃതീയയും കണക്ട് ചെയ്ത രീതി ഇഷ്ടമായി.
നാട്ടില്‍ എത്തിയതിന്റെ ഗുണം എഴുത്തില്‍ കാണാനുണ്ട്- വാള്‍, ഫുള്ള്.
നടക്കട്ടെ..
ഇനിയുള്ള ഒന്നാം തീയതികലെങ്കിലും വേസ്റ്റ് ആകാതിരിക്കട്ടെ എന്ന് ആശംസിക്കുന്നു :P

May 12, 2010 at 8:56 AM
അനൂപ്‌ കോതനല്ലൂര്‍ said...

ജനത്തെ മണ്ടന്മാരാക്കുന്ന ഒരോതരം വിശ്വാസങ്ങൾ.ഇതിന്റെ പുറകെ പോകുന്നവരെയാണ് ആദ്യം തല്ലെണ്ടത്

May 12, 2010 at 10:54 AM
പയ്യന്‍ / Payyan said...

കമന്റിട്ട എല്ലാവര്‍ക്കും നന്ദി.

@ഇന്ദുലേഖ: നാട്ടിലെത്തിയിട്ടും കാര്യമില്ല. നാട്ടിലെ കൂട്ടുകാരെല്ലാം ഇപ്പൊ നാട് വിട്ട് പ്രവാസികളായി. അതുകൊണ്ട് എന്നെ മനപ്പൂര്‍വ്വം കരിവാരിതേക്കാന്‍ നടത്തുന്ന ദുഷ്പ്രചരണങ്ങളില്‍ ഞാന്‍ പ്രതിഷേധിക്കുന്നു. :P

May 12, 2010 at 10:01 PM
ബിനോയ്//HariNav said...

പയ്യന്‍, നല്ല പോസ്റ്റ്. അക്ഷയത്രിദീയ എന്ന വിഡ്ഡദിനം എത്ര പെട്ടന്നാണ് വളരെ പോപ്പുലറായതെന്ന് നോക്കൂ. എന്ത് തരം ഉഡായിപ്പുകള്‍ക്കും പിന്നാലെ പണവുമായി ഒലിപ്പിച്ചു നടക്കാന്‍ മരമണ്ടന്മാര്‍ ഉള്ളിടത്തോളം കാലം ഇത്തരം തട്ടിപ്പുകള്‍ക്ക് അന്തമില്ല. പയ്യന്‍ പറഞ്ഞപോലെ പത്ത് കിലോ അരി വാങ്ങി സൂക്ഷിക്കുകയോ ഒരു വാഴവിത്ത് വാങ്ങി കുഴിച്ചു വെക്കുകയോ ചെയ്താല്‍ ക്ടാങ്ങള്‍ പട്ടിണി കിടക്കാതിരിക്കും. അതിന് അച്ചയത്രിദീയ ദിനം വരെ കാക്കുകയും വേണ്ട. :)

കമന്‍റ് ബോക്സിന്‍റെ ലിങ്ക് കണ്ടെത്താന്‍ ഇത്തിരി ഉഷ്ണിച്ചൂട്ടോ. ഒടുവില്‍‍ പയ്യന്‍റെ കമന്‍റിനൊപ്പമുള്ള പ്രൊഫൈല്‍ ഫോട്ടൊയുടെ പിന്നില്‍‌നിന്നാണ് കക്ഷിയെ പൊക്കിയെടുത്തത്. Some thing's wrong

May 12, 2010 at 10:40 PM
ശാശ്വത്‌ :: Saswath Tellicherry said...

ഓഹോ, റെയ്കി, ബയോ ഡിസ്ക്, വെള്ളത്തില്‍ വരുന്ന കോപ്പ് എന്നൊന്നും കേട്ടിട്ട് മനസ്സിലാകാത്ത നീ എത്ര സേര്‍ച്ചീട്ടും കാര്യമില്ല. അല്ല, ഐ.ഐ.ടി.യില്‍ ശരിക്കും നിങ്ങളെ എന്താ പഠിപ്പിക്കുന്നത്‌? നമ്മുടെ ഇപ്പോഴത്തെ ഐ.എസ്.ആര്‍ .ഓ. ചെയര്‍മാനോ അല്ലെങ്കില്‍ ഗോക്രി സാറോ മറ്റോ ആണോ അവിടെ ഇപ്പൊ ക്ലാസ്സ്‌ എടുക്കുന്നത്?


എപ്പോഴാടേ ഈ "അച്ചായ തിരുതീയ"?? നീ പറഞ്ഞ പോലെ അന്ന് രണ്ടു ഫുള്‍ മേടിച്ചിട്ട് തന്നെ കാര്യം... എന്താടാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാഞ്ഞത്?

May 12, 2010 at 10:51 PM
cALviN::കാല്‍‌വിന്‍ said...

ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ല്ലേ :)

May 13, 2010 at 12:47 AM
പയ്യന്‍ / Payyan said...

@ബിനോയ്‌: പട്ടിണി എന്നത് ഇന്നത്തെ കാലത്ത് ഒരു വിഷയമാണോ? പട്ടിണിയെക്കുറിച്ചൊക്കെ സംസാരിക്കാന്‍ പാടുണ്ടോ? ആ സമയത്തു നമുക്ക് ബൌദ്ധികമായ എന്തെങ്കിലും ചര്‍ച്ചകള്‍ ആകാം. (കമന്റ് ബോക്സിന്റെ ലിങ്ക തീമിന്‍റെ പ്രശ്നം ആണ്. HTML- ഇല്‍ കളിക്കാനുള്ള മടി കാരണം അതങ്ങനെ കിടക്കുന്നു.)

@ശാശ്വത്‌: ഈ മാസം 16നു ആണെന്നു തോന്നുന്നു ഈ മഹാസംഭവം. ഏറ്റവും വേണ്ടപ്പെട്ട സാധനം വാങ്ങിച്ചോ... ഇല്ലെങ്കില്‍ പിന്നെ ദുഖിക്കും.

@കാല്‍വിന്‍: :)

May 13, 2010 at 10:15 PM
Anu said...

Biodisc, miniature pyramids, lucky bamboo on office desks, donkey pictures as dhrishti, some eye shaped things to ward off evil, akshaya tritiya, pratyankara devis, god(wo)men, too much vaasthu, feng shui, numerology, etc.

oh damn! I m posting this comment at an inauspicious time! :P

May 13, 2010 at 10:39 PM
ഒറ്റയാന്‍ said...

കടയില്‍ ഇരിക്കുന്ന സാധനം വിറ്റ് പോകാന്‍ ഒരു കാരണം...അതാണ് അക്ഷയതൃതീയ

May 14, 2010 at 6:31 AM