In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

സര്‍ ... ഒരു സംശയം...

Sunday, November 8, 2009

ചാക്ക് കണക്കിന് അരി കത്തിച്ചത് കൊണ്ടു ബ്രിട്ടീഷ്‌ മഹാറാണിയുടെ കൈയ്യില്‍ നിന്നും സര്‍ സ്ഥാനം കിട്ടിയ ഒരാളെ പറ്റി പണ്ടൊരു തിരുവില്വാമലക്കാരന്‍ എഴുതിയത് വായിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ (ലേലം സിനിമയിലെ സോമന്റെ ഭാഷയില്‍ പറഞ്ഞാല്‍ ) സര്‍ സ്ഥാനത്തോട് "അന്ന് തീര്‍ന്നതാ തിരുമേനി ബഹുമാനം..." എന്നായിരുന്നു ലൈന്‍. അതു കൊണ്ടു ഈയൊരു പരസ്യം ഇന്നലെ ഒരു വെബ്സൈറ്റില്‍ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് സര്‍ ചാത്തുവിനെ ഓര്‍ത്തുള്ള ചിരി തന്നെയാണ്. പക്ഷെ ആ ചിരി ഉടനെ തന്നെ പയ്യന്‍ അടക്കി. നമ്മള്‍ മലയാളികള്‍ക്കൊക്കെ അഭിമാനിക്കാവുന്ന തരത്തില്‍ നമ്മളില്‍ ഒരാള്‍ക്ക്‌ ഒരു ബഹുമതി കിട്ടിയാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?


പിന്നെ എന്ത് കൊണ്ടു ഇങ്ങനെ ഒരു വാര്‍ത്ത കണ്ടതായി എനിക്ക് ഓര്‍മയില്ല? പയ്യന്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന ഒരാളല്ല. എന്നാല്‍ വിശ്വസിക്കുന്നവരെ നിരുല്സാഹപ്പെടുത്താറുമില്ല. എല്ലാവര്ക്കും അവരുടേതായ വിശ്വാസങ്ങള്‍ പിന്തുടരാന്‍ ഉള്ള അവകാശം ഉണ്ട് എന്നു വിശ്വസിക്കുന്നയാളാണ് എന്നു ആദ്യമേ പറഞ്ഞു കൊള്ളട്ടെ.താല്പര്യമില്ലാത്ത വിഷയം ആയതു കൊണ്ടു ജ്യോതിഷ സംബന്ധിയായ വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ല. അങ്ങനെ മിസ്സ്‌ ആയതാകും എന്നു കരുതി ആദ്യം.  ഇത്ര വലിയ ഒരു വാര്‍ത്ത എങ്ങനെ ഞാന്‍ കാണാതെ പോയി എന്നു ദുഃഖിച്ചു കൊണ്ടു നേരെ വിട്ടു ഗൂഗിളിലേക്ക്‌. ഓര്‍മ്മപ്പിശക്‌ തന്നെ ആയിരിക്കും. ഞാന്‍ മറന്നാലും അങ്ങനെ ഒരു വാര്‍ത്ത ഉണ്ടെങ്കില്‍ ഗൂഗിള്‍ മറക്കില്ലല്ലോ.

 (ഈ ചിത്രത്തിന്റെ ഉറവിടം)

പക്ഷെ പത്തിരുപതു മിനിറ്റ് പൊരിഞ്ഞു ഗൂഗിള്‍ ചെയ്തിട്ടും ഒരു ഫുള്‍ ആര്‍ട്ടിക്കിള്‍ പോലും കാണാനില്ല. ആകെ കിട്ടിയ ഒരു ലിങ്കില്‍ ഒന്നും പൂര്‍ണമായി കൊടുത്തിട്ടുമില്ല. മാതൃഭൂമി, മനോരമ എന്നീ സൈറുകളിലും ഒന്നുമില്ല. നൈറ്റ്‌ ഓഫ് ചാരിറ്റി എന്ന ബഹുമതിയെ പറ്റിയും ഒന്നും കാണാനില്ല (വിക്കി പീടികയില്‍ പോലും കിട്ടിയില്ല...) നാണക്കേട്‌. ഗൂഗിള്‍ ആണത്രേ  ഗൂഗിള്‍.  പേജ് റാങ്ക് പോലും പേജ് റാങ്ക്. ജ്യോതിഷിയുടെ സ്വന്തം വെബ്സൈറ്റ് ആണെങ്കില്‍ ഡൌണ്‍ .

ആലോചിച്ചിട്ട് ഒരു അന്തവും കുന്തവും കിട്ടുന്നില്ല.  ഇത്ര വലിയ ഒരു സംഭവത്തെ പറ്റി ഒന്നും കണ്ടു പിടിക്കാന്‍ എനിക്ക് പറ്റാത്തതെന്ത് കൊണ്ട്? എന്തായാലും ഗൂഗിളിന്റെ പുറത്തുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. മാത്രമല്ല എന്റെ ഗൂഗിള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടുവോ എന്നും ഞാന്‍ ഭയക്കുന്നു. ആകെമൊത്തം ഒരു അങ്കലാപ്പ്. വല്ല രക്ഷയും വാങ്ങി കെട്ടി നോക്കട്ടെ. എന്തെങ്കിലും തുമ്പ് കിട്ടുകയാണെങ്കില്‍ ഒരു ലിങ്ക് ഇട്ടു തരണേ...

(വീണ്ടും പറയുന്നു, വിശ്വസിക്കുന്നവരെ ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല. പക്ഷെ സര്‍ സ്ഥാനത്തിന്റെ വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിച്ച് മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതു. സത്യം അറിയാനുള്ള ആഗ്രഹം കൊണ്ട് മാത്രം. ഒരു വ്യക്തിയെയും മോശം ആയി ചിത്രീകരിക്കാന്‍ വേണ്ടി അല്ല ഈ പോസ്റ്റ്‌. കമന്റ്‌ ഇടുന്നുണ്ടെങ്കില്‍ താങ്കളും അതു ശ്രദ്ധിക്കുമല്ലോ. നന്ദി.)

22 comments:

anoop said...

'sri' ennu ezhuthiyathu 'sir' ennu maari poaythalle ennu oru samshayam.... angane sambavicha oru pottathettu ettu pidikkan aalkarum kaanumallo

November 8, 2009 at 2:56 AM
Prasanth Vijay said...

സര്‍ ചാത്തുവിനെപ്പറ്റി ബഹുമാനമില്ലാതെ സംസാരിച്ചതിനാല്‍ ഈ പോസ്റ്റ്‌ ഞാന്‍ ബഹിഷ്കരിക്കുന്നു... :P

November 8, 2009 at 3:01 AM
പയ്യന്‍ / Payyan said...

@ പ്രശാന്ത്‌ : ചാത്തവനെ പറ്റി ബഹുമാനമില്ലാതെ സംസാരിച്ചാല്‍ പിന്നെ നമുക്ക് വല്ല രക്ഷയുമുണ്ടോടോ... കൊച്ചിന്‍ നായര്‍ ബാങ്കില്‍ നിന്ന് അഞ്ചു പൈസ പോലും എടുക്കാന്‍ കിട്ടില്ല പിന്നെ...

@ അനൂപ്‌ : എന്തോ കിട്ടിയിട്ടുണ്ട്. എന്ത് എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്കാണ്‌ മറുപടി വേണ്ടത്.

November 8, 2009 at 3:12 AM
കെ.ആര്‍. സോമശേഖരന്‍ said...

പ്രിയപ്പെട്ട അനുജാ,

അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം എടുത്തുകൊള്ളട്ടെ. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ശ്രീ. ജ്യോതിഷരത്നം കുടമാളൂര്‍ കണ്ണന്‍തമ്പിയുടെ മകനാണ് പ്രശസ്ത ജ്യോതിഷിയായ കുടമാളൂര്‍ ശര്‍മ്മ. എന്റെ അമ്മയുടെ കാലത്ത്, കൊല്ലവര്‍ഷം 90-ആമാണ്ടില്‍ വന്ന ക്ഷാമം തീര്‍ന്നത് കുടമാളൂര്‍ കണ്ണന്തമ്പിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന മഹായജ്ഞത്തെത്തുടര്‍ന്നായിരുന്നു. മഹാരാജാവു തിരുമനസ്സിന് കലശലായ നടുവേദനവന്ന് കിടപ്പിലായി അന്നത്തെ വൈദ്യശിരോമണികളെല്ലാം തോറ്റമ്പിയപ്പോള്‍ ഇദ്ദേഹത്തിന്റെ അപ്ഫന്റെ മന്ത്രസിദ്ധികൊണ്ടാണ് പൊന്നുതിരുമനസ്സ് എഴുന്നേറ്റുനടന്നത്. ഈ ചരിത്രങ്ങളൊക്കെ ഇന്നത്തെ തലമുറ പുച്ഛരസത്തോടെയേ കാണുകയുള്ളൂ എന്ന് അറിയാം, എങ്കിലും യുക്തിവാദത്തിന് അതീതമായ അനവധി കാര്യങ്ങളുമുണ്ട് ഈ മഹാപ്രപഞ്ചത്തില്‍. യുക്തിമണ്ഡലത്തിനെ കവച്ചുവെയ്ക്കുന്ന നില്‍ക്കുന്ന മഹാസിദ്ധികള്‍ ആര്‍ജ്ജിച്ച മാന്ത്രികരെ ബഹുമാനിച്ചില്ലെങ്കിലും പുച്ഛിക്കരുത്.

ഇതൊക്കെ പ്രായംചെന്ന ഒരു മനുഷ്യന്റെ ജല്പനങ്ങളായി തള്ളിക്കളയാം, എങ്കിലും വിശ്വാ‍സം കൊണ്ടും അനുഭവം കൊണ്ടും ആര്‍ജ്ജിച്ച അറിവുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

സസ്നേഹം,
കെ.ആര്‍. സോമശേഖരന്‍

November 8, 2009 at 11:00 AM
ബിനോയ്//HariNav said...

പ്രീയപ്പെട്ട സോമശേഖരന്‍ ജ്യേഷ്ടാ,

അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം എടുത്തുകൊള്ളട്ടെ. താങ്കളുടെ പ്രായത്തെ ബഹുമാനിച്ച് തന്നെ പറയട്ടെ, അരിയെത്ര എന്ന് ചോദിക്കുന്നിടത്ത് വന്ന് പയറഞ്ഞാഴി എന്ന് പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഏര്‍പ്പാട് ശരിയല്ല. ഇവിടെ പയ്യന്‍ വിശ്വാസപ്രശ്നങ്ങളൊന്നും ചര്‍ച്ചക്ക് വെച്ചിട്ടില്ല. മഹാരാജാവ് തിരുമനസ്സിന് മാത്രമല്ല താങ്കള്‍ക്കും കലശലായ നടുവ് വേദന വരുമ്പോള്‍ ശ്രീമാന്‍ ശര്‍മ്മയില്‍ അഭയം തേടി സുഖം പ്രാപിക്കാന്‍ അവകാശമുണ്ട്. പക്ഷെ സര്‍ ആണ് കോപ്പാണ് എന്ന് മട്ടിലുള്ള അസത്യങ്ങള്‍ പരസ്യം ചെയ്ത് ജനത്തെ പറ്റിക്കുന്ന പോക്രിത്തരവും വിശ്വാസവും തമ്മിലെന്ത് ബന്ധം? പോക്കറ്റടിക്കാരന്‍റെ തൊഴിലിന് ഇതിലും മാന്യതയുണ്ട് എന്ന് വിശ്വസിക്കുന്നവരും ഈ ലോകത്തുണ്ടെന്നറിയുക.

November 9, 2009 at 12:27 AM
പയ്യന്‍ / Payyan said...

@ശ്രീ സോമശേഖരന്‍ മാഷ്‌,
വിശ്വസിക്കുന്നവരെ ഞാന്‍ എതിര്‍ക്കില്ല എന്ന് എടുത്തു പറഞ്ഞിട്ടുണ്ട് ഈ പോസ്റ്റില്‍ . എന്നിട്ടും താങ്കള്‍ ഇങ്ങനെ കമന്റ്‌ ഇട്ടു എന്നതില്‍ എനിക്ക് ദുഖമുണ്ട്. താങ്കളുടെ വിശ്വാസം താങ്കള്‍ക്കു പിന്തുടരാം. ശ്രീ ബിനോയ്‌ പറഞ്ഞത് പോലെ ഞാന്‍ വിശ്വാസ പ്രശ്നങ്ങള്‍ ചര്‍ച്ചക്ക് വെച്ചിട്ടില്ല. വിശ്വാസങ്ങളെച്ചൊല്ലി ഒരു സംവാദം നടത്താന്‍ താല്‍പര്യവും ഇല്ല. ഈ പോസ്റ്റ്‌ തികച്ചും ആ പദവിയെക്കുറിച്ച് മാത്രമാണ്. " സര്‍ " പോലൊരു പദവി നമ്മുടെ നാട്ടില്‍ ഒരാള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എന്ത് കൊണ്ട് ഞാന്‍ അറിഞ്ഞില്ല എന്ന ലളിതമായ ചോദ്യത്തില്‍ നിന്നാണ് ഞാന്‍ അന്വേഷിച്ചു തുടങ്ങിയത്. അതിനു ഉത്തരം ലഭിക്കാതെ വന്നപ്പോള്‍ അത് ഒരു ബ്ലോഗ്‌ പോസ്റ്റായി ഇട്ടു. അതിനുള്ള ഉത്തരം ഇപ്പോളും എനിക്ക് കിട്ടിയിട്ടില്ല. വിശ്വാസയോഗ്യമായ തെളിവുകള്‍ കണ്ടാല്‍ ഇത് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറാണ് താനും. കാരണം കേരളത്തിന്റെ പുറത്തു ഉപരി പഠനം നടത്തുന്ന ഞാന്‍ കേരളത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ അറിഞ്ഞു കൊള്ളണമെന്നില്ലല്ലോ. തെളിവുകള്‍ വരട്ടെ. താങ്കളുടെ അഭിപ്രായം പ്രകടിപ്പിച്ചതിനു നന്ദി പറഞ്ഞു കൊണ്ട് തന്നെ പറയട്ടെ, പ്രപഞ്ച സത്യങ്ങളെക്കുറിച്ചുള്ള തെളിവുകളല്ല ഞാന്‍ ചോദിക്കുന്നത്, മറിച്ചു മനുഷ്യ നിര്‍മ്മിതമായ പദവികളെക്കുറിച്ചുള്ള തെളിവുകളാണ്.

@ ശ്രീ ബിനോയ്‌,
കമന്റിനു നന്ദി... കേരളത്തിലെ ഇന്നത്തെ ഒരു സെറ്റപ്പ് വെച്ച് വിശ്വാസം തന്നെയാണ് ഏറ്റവും നല്ല ബിസിനസ്‌ മോഡല്‍. അതിപ്പോ മതമായാലും, മോതിരമായാലും, സ്വര്‍ണക്കടയായാലും... :)

November 9, 2009 at 2:40 AM
VEERU said...

ലഗ്നത്തിൽ ശുക്രനാണല്ലോ..!
take care bhai !!

November 9, 2009 at 5:59 AM
ഭൂതത്താന്‍ said...

സാറേ ....സാറേ ....സാമ്പാറെ....നമ്മള്‍ എന്തെല്ലാം കാണാനും കേള്‍ക്കാനും ഇരിക്കുന്നു സാറേ .....

November 9, 2009 at 10:43 AM
പട്ടൌടി said...

പയ്യന്‍സ്
കൈപ്പള്ളി അണ്ണനും ഗൂഗ്ലികമായി തകര്‍ന്നിരിക്കുകയാണെന്നു തോന്നുന്നു nishad.net നോക്കിക്കേ.

സോമശേഖരന്‍ അങ്കിള്‍ (ജേഷ്ഠാ എന്നു വിളിക്കാവുന്നതിലും അധികം പ്രായമുള്ള അങ്ങയെ
അങ്ങനെ വിളിക്കുന്നില്ല) പൊന്നുതമ്പുരാന്‍ എന്ന ജനദ്രോഹി (സോറി നെഞ്ചിലെ തീ അങ്ങനെ അണയില്ല) എഴുന്നേറ്റു നടന്നത് ആരുടെ മാന്ത്രിക സിദ്ധികൊണ്ടാണെന്നതിനു പ്രസക്തിയേ ഇല്ലല്ലോ ഇവിടെ? സ്വന്തന്ത്ര ഇന്ത്യയിലെ ഒരു പൗരനു സര്‍ പദവി കൊടുക്കാനാവുമോ ? ബ്രിട്ടീഷ് ക്വീനിനെ നമ്മള്‍ ഇപ്പോഴും മഹാറാണിയായി കരുതുന്നുണ്ടോ ?

ഇല്ലെങ്കില്‍ എന്തു മാന്ത്രികനായാലും ശര്‍മ്മയ്ക്ക് ഒരു സാറും കിട്ടില്ല. അത്രയും കഴിവുള്ള ആളാണെങ്കില്‍ എന്നെ ശപിച്ചോളാന്‍ പറഞ്ഞേക്കൂ, പക്ഷേ വ്യാജവാര്‍ത്ത കണ്ടാല്‍ മിണ്ടാതിരിക്കാന്‍ വയ്യ.


വീരൂ, ലഗ്നത്തില്‍ ശുക്രന്‍ അല്ലെടോ, അത് ചാന്ദ്രയാന്‍ ഒന്ന് കണക്ഷന്‍ ഇല്ലാതെ കിടന്നു കറങ്ങുന്നതാ.

November 9, 2009 at 3:05 PM
PV said...

Knights and Dames Grand Cross and Knights and Dames Commander who are not citizens of Commonwealth realms are not entitled to the prefix "Sir" or "Dame", but may still use the post-nominal abbreviations. For example, American Bill Gates was made a Knight Commander, yet he is not entitled "Sir William" or "Sir William Gates III", although he may use the title "William Henry Gates III, KBE". Honorary knights do not receive the accolade. Bob Geldof, KBE received a knighthood in 1986, and up until now people still refer to him as "Sir Bob" as if it were his correct title; however, he is not a citizen of a commonwealth realm, so he is not entitled to use the prefix "Sir". If recipients later become citizens of Commonwealth realms, then they are usually made substantive members of the Order, and are entitled to begin using the Sir prefix. For example, Irish broadcaster Terry Wogan was appointed an honorary KBE in 2005. He subsequently took dual British and Irish nationality, was made a substantive member, and is now entitled to use the name "Sir Terry Wogan". എന്നു വിക്കിയാന്‍

ഇതും കാണൂ.. :)

November 9, 2009 at 5:21 PM
റൊമാന്‍സ് കുമാരന്‍ said...

അദ്ധ്യാപകനല്ല എന്നറിയാമായിരുന്നിട്ടും ശ്രീ.സോമശേരനെ താങ്കള്‍ 'മാഷേ' എന്നു വിളിച്ചില്ലേ? 'മാഷ്' എന്നുവിളിക്കുന്നതു പോലെത്തന്നെയല്ലേ 'സാര്‍' എന്നുവിളിക്കുന്നതും? ബഹുമാനപൂര്‍വം നമ്മളൊക്കെ പലരേയും അങ്ങനെ വിളിക്കാറില്ലേ? ശ്രീ.കുടമാളൂരും അങ്ങനെയൊരര്‍ത്ഥത്തില്‍ സ്വയം സര്‍ എന്നഭിസംബോധന ചെയ്തതായിക്കൂടെ?

November 10, 2009 at 1:34 AM
ബിനോയ്//HariNav said...

എന്തൂട്ട്! സ്വയം സാറ്‌ന്ന് വിളിക്കണൂന്നാ?? സാരല്ല്യ. തെക്കാണെങ്കില്‍ ഊളമ്പാറ, വടക്കാച്ചാല്‍ കുതിരവട്ടം. ഇവിടെ രണ്ടിടത്തും എടുത്തില്ലെങ്കില്‍ കണ്ണൂരോ പൂജപ്പുരയോ ജയിലിലേക്കെടുക്കാം. ന്താ?

കഷ്ടം!

November 10, 2009 at 1:55 AM
പയ്യന്‍ / Payyan said...

@ ശ്രീ കുഞ്ഞിക്കണ്ണന്‍ മാഷ്‌,

മാഷ്‌ എന്ന് വിളിക്കുന്നത്‌ പ്രായത്തിനു കൊടുക്കുന്ന ആദരവാണ്. ഈ ബ്ലോഗ്‌ പോസ്റ്റ്‌ ഒന്ന് വായിച്ചിട്ട് താങ്കള്‍ക്കു കമന്റ്‌ എഴുതാമായിരുന്നു. സ്വയം "സാര്‍ " എന്ന് വിളിക്കുന്നവരാണെങ്കില്‍ പിന്നെ എന്തിനാണ് കോമണ്‍ വെല്‍ത്ത്‌ രാജ്യങ്ങളുടെ അംഗീകാരം എന്നൊക്കെ പറയുന്നത് ? വെറുതെ തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല.

November 10, 2009 at 3:22 AM
ശാശ്വത്‌ :: Saswath S Suryansh said...

ഓഹോ ഇതാണോ വലിയ സംഭവം...? എടൊ പയ്യന്‍സ്, സ്വാതന്ത്ര്യം കിട്ടി 47, സോറി 60 (ആ, എത്രയേലുമാകട്ട്) വര്‍ഷം കഴിഞ്ഞിട്ടും തന്റെ ഒന്നും മനസ്സില്‍ നിന്നു ഇത് വരെ ബ്രിട്ടനും അവിടത്തെ രാജ്ഞിയുടെ ഭരണവും ഒന്നും മാഞ്ഞു പോയില്ല അല്ലേ? തനിക്കൊക്കെ അവിടത്തെ കോപ്പന്മാര്‍ പറയുന്നതാണല്ലേടോ വേദവാക്യം..? "അവതാര ബുരുഷന്‍" ശര്‍മ 'സാറി'ന്റെ ഇവിടത്തെ കോടാനുകോടി ജനങ്ങള്‍ സാര്‍ എന്നു വിളിച്ചാല്‍ തനിക്കൊരു ബഹുമാനവുമില്ല അല്ലെടോ? അടുത്ത തവണ ശര്‍മ സാറിനെ, സോറി, സര്‍ ശര്‍മയെ കാണാന്‍ പോകുമ്പോള്‍ ഞാന്‍ പറഞ്ഞു കൊടുക്കും, നോക്കിക്കോ... അദ്ദേഹത്തിന്റെ ശാപം ഏറ്റാലുള്ള അവസ്ഥ എന്താന്നറിയോ പയ്യാ? കണ്ടില്ലേ മുല്ലപെരിയാര്‍ അലമ്പാക്കിയ തമിഴ്‌നാട്ടില്‍ അദ്ദേം മഴ പെയ്യിച്ചു അവരുടെ ഡാം തുറന്നു വിടീച്ചത്...? സര്‍ കുടമാലൂരിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും...ഹാ..


ഓടോ: ഇനി മേലില്‍ താന്‍ അഴീക്കോട്‌ 'മാഷി'നെയും 'ശ്രീ' ശ്രീ രവിശങ്കറിനെയും ഒന്നും അങ്ങനെ വിളിച്ചു പോവരുത്...

November 10, 2009 at 3:43 AM
ബീഫ് ഫ്രൈ||b33f fry said...

@ കെ. ആര്‍. സോമശേഖരന്‍,

ഈ യജ്ഞങ്ങള്‍ കൊണ്ട് ക്ഷാമം തീര്‍ക്കുവാന്‍ കഴിയുന്ന മനുഷ്യര്‍ ഇന്ത്യയിലുണ്ടായിരുന്നെങ്കില്‍ നമ്മുക്കിവിടെ ഹരിതവിപ്ലവത്തിന്റെയും ജനിതകവിളകളുടെയും (?) ഒക്കെ കാര്യമില്ലായിരുന്നല്ലോ ജ്യേഷ്ഠാ. വിശ്വാസം കൊണ്ടും അനുഭവം കൊണ്ടുമൊക്കെ ഓരോ വ്യക്തികള്‍ ആര്‍ജ്ജിച്ച അറിവുകള്‍ സമൂഹം അതേപടി മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ ഇവിടെ ശാസ്ത്രത്തിന്റെയൊന്നും ആവശ്യം വേണ്ടി വരില്ലായിരുന്നു. ഇന്ത്യാക്കാരിവിടെ ചന്ദ്രനിലേക്ക് വണ്ടിയും വിട്ട് വെള്ളവും കോരികൊണ്ടുവന്നിരിക്കുന്നു, അപ്പോഴാണ് ക്ഷാമം മാറ്റുന്ന കോപ്പിലെ യജ്ഞവും പൊന്നുതമ്പുരാന്റെ സവാരിഗിരിഗിരിയും.

@പയ്യന്‍സ്

ഓഫടിക്ക് ക്ഷമ. ഈ വിഷയത്തില്‍ കൈപ്പള്ളിയുടെ പോസ്റ്റ് കണ്ടുകാണുമല്ലോ? (അതിലെ ജ്യേഷ്ഠന്റെ കമന്റും കാണേണ്ടതാണ്)

November 10, 2009 at 3:47 AM
A Cunning Linguist said...

പറയാനുള്ളതെല്ലാം ഇവിടെ എല്ലാവരും പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക്, ഇനി പറയുവാനുള്ളവര്‍ എന്ത് പറയുന്നുവെന്നറിയുവാന്‍ ട്രാക്ക് ചെയ്യുന്നു.

November 10, 2009 at 4:15 AM
പയ്യന്‍ / Payyan said...

@ ബിനോയ്‌,
ഇങ്ങനെ അടിസ്ഥാനമില്ലാതെ നടത്തുന്ന അവകാശ വാദങ്ങളെ പിന്താങ്ങാനും ആളുകളുണ്ടാകുന്നു എന്നത് വിചിത്രം തന്നെ. പഴയ ഒരു സിനിമയില്‍ കുതിരവട്ടം പപ്പു സ്വന്തം ജീപ്പില്‍ പൗലോസ്‌ എന്ന് എഴുതിയത് ഓര്‍മ വരുന്നു. അതിനു പോലും ഒരു മാന്യത ഉണ്ട്. അതിനെ വായിക്കുന്നവന്റെ തെറ്റ് എന്ന് പറയാം. ഇവിടെ കാണുന്നത് അങ്ങനെ അല്ലല്ലോ.

@ ശാശ്വത് അണ്ണാ,
എന്നെ പഠിപ്പിച്ചവരെ പോലും ഞാന്‍ ഇനി മാഷേ എന്ന് വിളിക്കില്ല... :) "വാദ്ധ്യാരെ" എന്ന് വല്ലതും ആക്കാം.

@ ബീഫ് ഫ്രൈ,
ശ്രീ ( സോറി :) ) കൈപ്പള്ളിയുടെ പോസ്റ്റ്‌ ഞാന്‍ ഇന്നലെയാണ് കണ്ടത്. നേരത്തെ കണ്ടിരുന്നെങ്കില്‍ ഈ പോസ്റ്റ്‌ ഒഴിവാക്കിയേനെ. ഇങ്ങനത്തെ കടുത്ത ലോജിക്കുകള്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നു. :)

@ഞാന്‍ (ഞാന്‍ അല്ല),
കാത്തിരിപ്പിന് മറുപടി കിട്ടും എന്ന് തോന്നുന്നില്ല.

November 10, 2009 at 4:33 AM
Kaippally said...

കെ.ആര്‍. സോമശേഖരന്‍

കുടമാലൂർ ശർമ്മയെ പോലുള്ള കോത്താഴത്തെ ആസാമികളെ internetലൂടെ പ്രചരിപ്പിക്കാനുള്ള പരിപാടിയാണെന്നു അറിഞ്ഞിരുന്നില്ല.

നടക്കട്ടേ.


O.T.
ചേട്ട ഒരു comment രണ്ടിടത്തു് വള്ളി പുള്ളി വിത്യാസമില്ലാതെ പൂശുന്നതു് തറ പണിയല്ലെ.

November 10, 2009 at 4:39 AM
ബിജു കോട്ടപ്പുറം said...

വിശ്വാസമാണ് എല്ലാം! നിങ്ങളൊക്കെ വിശ്വസിച്ചാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം!!

November 10, 2009 at 5:40 AM
നിലാവ്‌ said...

പയ്യന്‍ സര്‍
ഞാന്‍ ജനിച്ചത്‌ 24 Oct1978 ന്‌ . അന്ന് മുതല്‍ വല്യ കഷ്ടപ്പാടാ....(നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും) എന്റെ കഴുത്തില്‍ കെട്ടി തൂക്കാന്‍ പറ്റിയ കല്ലു വല്ലതും കിട്ടുമോ?

November 11, 2009 at 1:29 AM
the man to walk with said...

payyans..ee blogil nalla rassippikkunna jeevanundu athinulla aagola padavi sr chaathu leefokkinte kayyilninnum payyanilekku pidichu vaangi tharunnu

November 11, 2009 at 4:25 AM
പയ്യന്‍ / Payyan said...

@ ബിജു : കമന്റിനു നന്ദി...

@ കിടങ്ങൂരാന്‍ : കഴുത്തില്‍ കെട്ടാന്‍ പറ്റിയ കണ്ഠമോക്ഷദായിനീയന്ത്രം ഒന്നെടുക്കട്ടെ? ചൂടിക്കയര്‍ എന്നും പറയും. :) കമന്റിനു നന്ദി...

@ the man to walk with : കമന്റിനു നന്ദി. സര്‍ ചാത്തുവിന്റെ കയ്യില്‍ നിന്നാണെങ്കില്‍ നെല്ലായിട്ടല്ലേ കിട്ടുള്ളൂ... :)

November 12, 2009 at 3:22 AM