In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

എട്ടു കോടിയുടെ പെലിക്കന്‍

Sunday, November 15, 2009



ഇത് പെലിക്കന്‍ (കൊക്കോ കുളക്കോഴിയോ പോലെ ഉണ്ട് കാണാന്‍. പയ്യന്‍ പക്ഷി ശാസ്ത്രത്തില്‍ വിദഗ്ധന്‍ അല്ല. അതു കൊണ്ടു കൂടുതല്‍ അറിയില്ല. എന്തായാലും ലവന്‍ തിരോന്തരം മൃഗശാലയില്‍ ഉണ്ട്.)

ഒരു മാതിരി എല്ലായിടത്തും കാണാന്‍ കിട്ടും എന്നു വിക്കിപീടിക പറയുന്നു.

ഉണ്ടാക്കാന്‍ പറ്റുന്ന പരമാവധി നാശനഷ്ടം?




ഇത് ബ്യുഗാറ്റി  വേറോണ്‍ 

വില എട്ടു കോടി. 987 ബി എച്ച് പി എഞ്ചിന്‍.  മണിക്കൂറില്‍ 400 കിലോമീറ്ററില്‍ അധികം വേഗതയില്‍ പോകാനുള്ള ശേഷി.

ലോകത്തെ ഏറ്റവും എക്സോട്ടിക് കാറുകളില്‍ ഒന്ന്.

ആകെ നിര്‍മ്മിച്ചിട്ടുള്ളത് വെറും മുന്നൂറെണ്ണം.

അമേരിക്കയില്‍ ആകെയുള്ളത് പതിനഞ്ചെണ്ണം.

അതിലൊരെണ്ണം കൊണ്ടിടാന്‍ കണ്ട സ്ഥലമോ?



വണ്ടി ഓടിക്കുന്നതിന്റെ ഇടയില്‍ ഒരു പെലിക്കന്‍ എങ്ങാണ്ട് പെട്ടെന്ന് മുമ്പില്‍ വന്നു എന്നും അപ്പോള്‍ വണ്ടി വെട്ടിച്ചു എന്നും അപ്പോള്‍ കയ്യില്‍ നിന്നും തെന്നിപ്പോയ ഫോണ്‍ എടുക്കാന്‍ കുനിഞ്ഞപ്പോളാണ് വണ്ടി തോട്ടില്‍ പോയത് എന്നും ആണ് ഓടിച്ച ചങ്ങായി പറയുന്നത് (കൊക്കിനെയൊന്നും വീഡിയോയില്‍ കണ്ടില്ല. പേല വന്നപ്പോള്‍ ഊരാന്‍ പറഞ്ഞതായിരിക്കും ). എന്തായാലും അണ്ണന് പണി കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ. (ടയര്‍ മാറ്റാന്‍ മാത്രം $10000 ചിലവുള്ള ഒരു സാധനം ആണ് ഇത്. ഫസ്റ്റ് സര്‍വീസ് മാത്രം $20000 ആണ് എന്നു പറയുമ്പോള്‍ ആലോചിച്ചു നോക്കണം...) എങ്ങാനും മൊത്തം സെറ്റപ്പ് ആക്കി തിരിച്ചുകിട്ടിയാല്‍ തന്നെ വണ്ടി ഇനി അണ്ണന്‍ റോട്ടില്‍ ഇറക്കുമെന്ന് തോന്നുന്നില്ല. ഒരു കോഴിയെങ്ങാനും മുമ്പില്‍ ചാടിയാല്‍ തീര്‍ന്നില്ലേ...

ഉറവിടങ്ങള്‍ ഇവിടെയും ഇവിടെയും

2 comments:

ഭൂതത്താന്‍ said...

ചങ്ങായി ...ഇനിം റോഡില്‍ ഇറക്കും മാഷേ ....എട്ടു കോടിക്ക് കാറ് വാങ്ങിയവന്റെ അടുത്തല്ലേ ..ഈ എട്ടും പൊട്ടും തിരിയ്യാത്ത..പെലികന്റെയും...കൊഴിടെം ..കളി

November 15, 2009 at 12:00 PM
PV said...

പെലിക്കന്‍ പോലും!!
ജ്യേഷ്ഠന്‍ സര്‍പ്പം ആയിരുന്നോ എന്ന് ആരും അന്വേഷിച്ചു കണ്ടില്ല... സുരപാനം ചെയ്‌താല്‍ അത് ജഠരത്തില്‍ തന്നെ പരിമിതമാവണ്ടേ? ഭാരതമണ്ണില്‍ ആയിരുന്നു സംഭവമെങ്കില്‍ ഒന്നുകില്‍ പെറ്റി, അല്ലെങ്കില്‍ യേമാനെ സ്വകാര്യമായി കാണല്‍ എന്നിവ ആയിരുന്നേനെ ഫലം. വിദേശങ്ങളില്‍ സമ്പന്നരോടാണ് അത്രേ ജനത്തിന് അനുകമ്പ...

November 16, 2009 at 12:28 AM