04.10.09
2.30 pm - ചെന്നൈയിലേക്കുള്ള SETC ബസ് തിരുവനന്തപുരം സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്നു
3.30 pm - കേരള അതിര്‍ത്തി എത്തുന്നതിനു മുമ്പേ ഡ്രൈവറെ തെറിയഭിഷേകം നടത്തി കൊണ്ട് മൂന്നു ബൈക്കുകളില്‍ ഒരു സെറ്റ് പയ്യന്മാര് ബസിനെ ഓവര്‍ ടേക്ക് ചെയ്തു പോകുന്നു. തെറിയെന്നു പറഞ്ഞാല്‍ കിടന്നുറക്കം പിടിച്ചു വന്ന യാത്രക്കാരെല്ലാം ഞെട്ടി എഴുന്നേറ്റു പോയി. ആ സൈസ് തെറി. ബസ് ഡ്രൈവര്‍ നമ്പറുകള്‍ നോട്ട് ചെയ്തു വെക്കുന്നു.
4.00 pm - തമിഴ്നാട് കയറിയ ഉടനെ, നേരത്തെ പോയതില്‍ രണ്ടു ബൈക്കുകള്‍ ഒരു ചായക്കടയുടെ മുമ്പില്‍ നിര്‍ത്തിയിരിക്കുന്നത് കണ്ട ഡ്രൈവര്‍ ബസ് കുറുകെ നിര്‍ത്തുന്നു. കണ്ടക്ടറും ഡ്രൈവറും പുറത്തിറങ്ങി ആളുകളെ വിളിച്ചു കൂട്ടി പയ്യന്മാരെ വളയുന്നു. പോലീസിനെ വിളിക്കുന്നു. വീരശൂര പരാക്രമികളുടെ "ഗ്യാസ്" പോകുന്നു.
4.10 pm - തമിഴ്നാട് പോലീസ് വന്നു മൂന്നു പയ്യന്മാരെയും പോക്കുന്നു. പടക്കം പൊട്ടുന്നത് പോലെ നടുറോഡില്‍ മൂന്നു അടി ശബ്ദവും കേള്‍ക്കുന്നു.
4.30 pm - തക്കല പോലീസ് സ്റ്റേഷന്. പയ്യന്മാരെല്ലാം കള്‍സ് അടിച്ചിട്ടുണ്ടെന്നു തെളിയുന്നു. ചോദിച്ചപ്പോള്‍ വണ്ടിക്കു ബുക്കുമില്ല പേപ്പറും ഇല്ല. ഒരുത്തന്റെയും കയ്യില്‍ ലൈസന്‍സും ഇല്ല. പട്ടി മോങ്ങുന്നത് പോലെ ഉള്ള ശബ്ദം മാത്രം സ്റ്റേഷനില്‍ നിന്നും കേള്‍ക്കാം.
4.40 pm - കംപ്ലൈന്റ്റ് നല്കിയ ശേഷം ഡ്രൈവറും കണ്ടക്ടറും തിരികെ വന്നു ബസ് എടുക്കുന്നു. കേരളത്തില്‍ നിന്നും അതിര്‍ത്തി കടന്നു വന്നു മോഷണം നടത്തുന്ന സംഘം ആണോ എന്ന് പോലീസുകാര്‍ക്ക് സംശയം ഉണ്ടെന്നാണ് അവര്‍ പറയുന്നത് .
ബസ് യാത്ര തുടരുന്നു.
ഇന്നലെ ഞാന്‍ വന്ന ബസില്‍ സംഭവിച്ച കാര്യങ്ങളാണ് ഇവിടെ എഴുതിയിരിക്കുന്നത്. പിള്ളേരെ കണ്ടിട്ട് കള്ളന്മാര് ആണെന്നൊന്നും തോന്നുന്നില്ല. പക്ഷെ കാണിച്ച ചെറ്റതരത്തിനുള്ള പണി എന്തായാലും കിട്ടി. എന്നുമാത്രമല്ല, ഏറ്റവും മുമ്പില്‍ പോയ, ഏറ്റവും കൂടുതല്‍ തെറി വിളിച്ച പയ്യന്മാരെ കിട്ടിയതുമില്ല. അവര്‍ക്കുള്ളതും കൂടെ പിറകെ വന്നവന്മാരുടെ തലയില്‍ വീണു. (ഇപ്പോള്‍ തന്നെ എന്തൊക്കെ വീണു കാണുമോ ആവോ...)
KL 20 A നമ്പര്‍ പുത്തന്‍ പള്‍സര്‍ അടക്കമുള്ള വണ്ടികളില്‍ RC ബുക്കോ ലൈസെന്‍സോ ഇല്ലാതെ വെള്ളമടിച്ചു വണ്ടി ഓടിച്ചു വഴിയില്‍ കാണുന്നവരെയൊക്കെ തെറിയും വിളിച്ചു ഇന്റര്‍ സ്റ്റേറ്റ് ഓടി തമിഴ്നാട്ടില്‍ വന്നു പണി വാങ്ങിച്ച മലയാളിയുടെ "അതിസാഹസികത"യുടെ മുമ്പില്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. :)
Related Posts:
Subscribe to:
Post Comments (Atom)
1 comments:
എന്റെ സലാം ആ ഡ്രൈവന് ആണ്. ഓനാണു ആങ്കുട്ടി!
October 5, 2009 at 9:37 AMപോസ്റ്റ് ഉഗ്രന്സ്! ഈ ബ്ലോഗ് എങ്കിലും നന്നായി കൊണ്ട് നടക്കാന്‍ പറ്റട്ടെ... :) അതിനു ശ്രമിച്ചു പരാജയപ്പെട്ട ഒരുവന്റെ ആശംസകള്‍
Post a Comment