In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

കേബിളിനുള്ളിലെ കേബിള്‍ !!

Wednesday, October 7, 2009

സ്റ്റോക്കോം: ബ്രിട്ടീഷുകാരനായ ചാള്‍സ് കാവോ, അമേരിക്കക്കാരായ വില്യാര്‍ഡ് ബോയല്‍, ജോര്‍ജ് സ്മിത്ത് എന്നിവര്‍ക്ക് ഊര്‍ജ തന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ടെലിഫോണ്‍ കേബിളുകള്‍ കടത്തി വിടാവുന്ന രീതിയിലുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളിന്റെ കണ്ടുപിടിത്തമാണ് ചാള്‍സ് കാവോയെ നൊബേലിന് അര്‍ഹനാക്കിയത്.

ഉറവിടം :മലയാള മനോരമ

ഇന്ന് കിട്ടിയ ഒരു ചെയിന്‍ മെയില്‍ ആണ് ഈ ലിങ്കില്‍ കൊണ്ടെത്തിച്ചത്. പറയുന്നത് നമ്മുടെ സ്വന്തം മനോരമ. എന്ത് കൊണ്ട് ഒപ്ടിക് ഫൈബര്‍ കേബിളിന്റെ ഉള്ളില്‍ ടെലിഫോണ്‍ കേബിള്‍ കുത്തിതിരുകണം എന്നാ ചോദ്യത്തിനൊന്നും പ്രസക്തിയില്ല. സംഗതി നോബല്‍ ആണല്ലോ. വലിയ എന്തോ സംഭവം. അപ്പൊ പിന്നെ കോമണ്‍ സെന്‍സ് അപ്ലൈ ചെയ്യണ്ട ആവശ്യമില്ല. എന്തായാലും ചാള്‍സ് കാവോ പോലും ഞെട്ടി പോകുന്ന കണ്ടുപിടിത്തം നടത്തിയ മനോരമക്ക് അഭിനന്ദനങ്ങള്‍. :D

6 comments:

PV said...

ഈ മാധ്യമ സിന്റിക്കേറ്റിനെക്കൊണ്ട് തോറ്റു!

പിന്നെ, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വല്യ ഉത്തരവാദിത്ത ബോധം ആണെന്ന് ഈയിടെ ഒരു കിംവദന്തി കേട്ടിരുന്നു... :P

October 7, 2009 at 4:45 AM
പയ്യന്‍ / Payyan said...

ഉത്തരവാദിത്തം വേണം എന്നാണു ഞാന്‍ കേട്ട കിംവദന്തി പറഞ്ഞത്... ഉണ്ട് എന്നല്ല... :P

October 7, 2009 at 9:57 AM
Manoj മനോജ് said...

രസതന്ത്രത്തിന്റെ കാര്യം ഇനി എന്താകുമോ ആവോ?

October 7, 2009 at 4:59 PM
രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഈ സംശയം വാര്‍ത്ത കേട്ട എനിക്കും തോന്നി. ഇവന്മാരിതെങ്ങനെ ഇപ്പോഴുള്ള ഓപ്ടിക്കല്‍ ഫൈബര്‍ ടെലിഫോണ്‍ കേബിളിനകത്തൂടെ വേറെ ഫൈബര്‍ കടത്തി വിടുന്നൂന്ന്. വാര്‍ത്തകൊടുത്ത ലവന്മാര്‍ക്കും നൊബേല്‍ സമ്മാനം കൊടുക്കണം.

October 8, 2009 at 5:18 AM
കണ്ണനുണ്ണി said...

കര്‍ത്താവേ.. അപ്പൊ പന്ത്രാന്ടാം ക്ലാസ്‌ ഫിസിക്സ്‌ ക്ലാസ്സില്‍ കയറിയ ആരും മനോരമെടെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഇല്ലേ ?

October 8, 2009 at 8:19 AM
Areekkodan | അരീക്കോടന്‍ said...

):

October 10, 2009 at 10:06 AM