ന്റെ ചങ്ങായീ... ങ്ങള് ആരാണ്??
In ആക്ഷേപഹാസ്യംSunday, October 11, 2009
രാഹുല്‍ ഗാന്ധി ആരാണ് എന്ന് തീരുമാനിക്കേണ്ട കാലമായിരിക്കുന്നു. ചങ്ങാതിയല്ല എന്ന് കോഴിക്കോട്ടു വെച്ച് തീരുമാനമായി. അപ്പൊ ശത്രുവാണോ എന്ന് ചോദിച്ചാല്‍ പിന്നെ അത് മതി നെഹ്റു - ഗാന്ധി കുടുംബത്തിന്റെ ചരിത്രവും പൊക്കി പിടിച്ചു യൂത്ത് കോണ്‍ഗ്രസ് ജാഥ നടത്താന്‍. അപ്പൊ യുവരാജാവ് ആണല്ലേ എന്ന് ചോദിച്ചാല്‍ (ലക്ഷപ്രഭു കടലിലാണോ കിടക്കുന്നത് എന്ന പഞ്ചാബി ഹൌസ് ചോദ്യം പോലെ) യുവരാജാവ് കുടിലിലാണോ കിടക്കുന്നത് എന്ന് വിവരമില്ലാത്ത നാട്ടുകാര്‍ ചോദിക്കും. പ്രത്യേകിച്ച് പോകുന്നിടത്തൊക്കെ ventilator വരെ ഒഴിച്ചിടുമ്പോള്‍ . എന്നാല്‍ ഒരു സാധാരണ പാര്‍ലമന്റ് മെമ്പര്‍ ആണ് എന്ന് വിനീതമായി മൊഴിഞ്ഞാല്‍ , കാറും തൂക്കി പിറകെ നടക്കുന്ന വ്യോമസേനക്ക് പിന്നെ പീതാംബരകുറുപ്പിന്റെ പിന്നാലെ വരെ പോകേണ്ടി വന്നെന്നിരിക്കും. ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമാണ് എന്ന് പറഞ്ഞാല്‍ ഗൂഗിളും വിക്കിപീടികയുമൊക്കെ തല്ലിന് വരും (ഓര് പറയാണ് ബാല്യത്തിനും പ്രായപൂര്‍ത്തിക്കുമിടയില്‍ ഉള്ള പ്രായമാണ് യൌവനം എന്ന്. യൂത്തന്മാര് കേള്‍ക്കണ്ട). സമുന്നതനായ രാഷ്ട്രീയ നേതാവാണ് എന്ന് പറഞ്ഞാല്‍ ക്ലാസ്സ് മുടക്കി അച്ചന്മാര് അനുവാദം കൊടുത്തത് രാഷ്ട്രീയ കവലപ്രസംഗത്തിനാണോ എന്ന് ക്ഷുദ്രജീവികളായ കമ്മ്യൂണിസ്റ്റുകാര്‍ ചോദിക്കും. (കാര്യം കാണാന്‍ അച്ചന്മാര്ക്ക് അറിയുന്നത് പോലെ അവറ്റകള്ക്കുണ്ടോ അറിയുന്നു.) ചുരുക്കത്തില്‍ ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം ഐഡന്റിറ്റി ക്രൈസിസ് അനുഭവിക്കുന്നതാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു. കുറ്റം പറയുന്നവര്‍ ഇത് വല്ലതും അറിയുന്നുണ്ടോ...
Related Posts:
Subscribe to:
Post Comments (Atom)
3 comments:
അതൊരു ഒന്നൊന്നര ചോദ്യമാണല്ലോ ചങ്ങായി.
October 11, 2009 at 11:06 AM:)
പയ്യൻസ്.. കൊള്ളാം..
October 12, 2009 at 9:48 AMതുടരൂ..
will u remove the word verification please..
രാഹുലണ്ണന്‍ അമ്പലക്കാള(holycow) ആണെന്നും ചിലര്‍ പറയുന്നുണ്ട് !
October 12, 2009 at 8:50 PMPost a Comment