In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ചായക്കോപ്പയിലെ വിപ്ലവം

Friday, October 16, 2009

കേരള ചരിത്രത്തിലെ എല്ലാ സുപ്രധാന ഇടതു മുന്നേറ്റങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തിയാണ് ചായ. ദിനേശ് ബീഡി, പരിപ്പ് വട, പ്രത്യയശാസ്ത്രം മുതലായ കാറ്റലിസ്റ്റുകള്‍ ചായയുടെ കൂടെ ചേര്‍ത്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന പദാര്‍ഥമാണ് വിപ്ലവത്തിനോട് ഏറ്റവും സാമ്യം പുലര്‍ത്തുന്നത് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇടതു പ്രസ്ഥാനങ്ങളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു പാനീയമില്ല (മദ്യം ഒരു പ്രസ്ഥാനമായതിനാല്‍ കണക്കില്‍ പെടില്ല). ഇപ്രകാരമുള്ള "പ്രമാദമാന" ചായയിലൂടെ തന്നെ ഇടതു പക്ഷത്തെ കുളം തോണ്ടാന്‍ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ കമ്മ്യൂനിസ്ടുകാര്‍ നോക്കി നില്‍ക്കുമോ?

കാര്യം യുവരാജാവൊക്കെ ആണെങ്കിലും, ചായക്കടയിലൊക്കെ തൊട്ടാല്‍ കളി മാറും. അതൊക്കെ ഇടതു പക്ഷത്തിന്റെ കുത്തകയാണ് കേരളത്തില്‍ . ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പോലും റോഡ്‌ സൈഡില്‍ നിന്ന് ചായ കുടിച്ചതായി കേട്ടുകേള്‍വിയില്ല. ധൈര്യമില്ല അവര്‍ക്കൊന്നും. അപ്പൊ പിന്നെ എങ്ങാണ്ട് നിന്നും വന്ന ഒരു പയ്യന്‍ ചായക്കടയില്‍ കേറി ചായ ചോദിക്കുക! ചായക്കടക്കാരന്‍ ഉടനെ ചായ കൊടുക്കുക! പാളയത്തില്‍ തന്നെ പടയോ? ലെനിനിസ്റ്റ്‌ തത്വങ്ങളുടെ നഗ്നമായ ലംഘനം. അത് കണ്ടു കൊണ്ടിരിക്കാന്‍ പിണറായി നയിക്കുന്ന അച്ചടക്കമുള്ള പാര്‍ടിക്ക് പറ്റില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പൂട്ടിക്കുക തന്നെ. കേസ് പിന്നാലെ വന്നോളും. അതുണ്ടാക്കാനാണോ പാട്. 

ഇതൊരു ശക്തമായ താക്കീതാണെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം. പണക്കാരന്‍ പണക്കാരനെ പോലെ പെരുമാറിയില്ലെങ്കില്‍ പിന്നെ പാവങ്ങളും പണക്കാരനും തമ്മില്‍ എന്ത് വ്യത്യാസം? വര്‍ഗ സമരം നടക്കണമെങ്കില്‍ വര്‍ഗം വേണം. അതു നിലനിര്‍ത്താന്‍ പോലും സമ്മതിക്കില്ല എന്ന് പറഞ്ഞാല്‍ ? ദശാബ്ദങ്ങളായി കേരളത്തില്‍ സമാധാനപരമായി നിലനില്‍ക്കുന്ന  ഇടതു കക്ഷികള്‍ പിന്നെ എന്തിനു വേണ്ടി ശബ്ദമുയര്‍ത്തും? ജീവിക്കാന്‍ ലക്‌ഷ്യം ഇല്ലാതാകുന്ന കമ്മ്യൂനിസ്ടുകാര്‍ പിന്നെ കാശിക്കു പോകേണ്ടി വരും. അതു കൊണ്ട് "താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ തനിക്കു ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്". അവിടെ നിന്നോളണം. ചായ കുടിക്കാന്‍ അത്രയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ വല്ല യു. പീയിലോ ബീഹാറിലോ പോയി ദളിതരെ തപ്പി കണ്ടു പിടിക്കണം. ഈ ഏരിയയില്‍ കണ്ടു പോകരുത്. ഒരു ഉത്തരവാദിത്തവുമില്ലാതെ ഇവിടെ അങ്ങനെ ആര്‍ക്കെങ്കിലും ചായ കൊടുക്കാന്‍ ഞങ്ങള് സമ്മതിക്കുകേല.

(എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആഹാരം കഴിച്ച ഹോട്ടല്‍ അടച്ചുപൂട്ടിയത് സര്‍ക്കാരിനും, സിപി.എമ്മിനും അദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

രാഹുല്‍ ഗാന്ധി ടാറ്റാ സഫാരി കാര്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ടാറ്റായെ പോലും ബംഗാളില്‍ നിന്നും തുരത്തിയത്. പിന്നാണ് ഒരു ചായക്കട...) 

6 comments:

സാപ്പി said...

രാഹുല്‍ ഗാന്ധി ടാറ്റാ സഫാരി കാര്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ടാറ്റായെ പോലും ബംഗാളില്‍ നിന്നും തുരത്തിയത്. പിന്നാണ് ഒരു ചായക്കട

:-)

October 16, 2009 at 4:03 AM
കുമാരന്‍ | kumaran said...

:)

October 16, 2009 at 8:37 AM
മുക്കുവന്‍ said...

ചായക്കടയിലെ വെള്ളത്തില്‍ മാലിന്യമെന്നോ മറ്റോ കേട്ടു.. ചിരിച്ചു.... ഈ ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡിലെ കടകളിലെ സ്ഥിതി ഓര്‍ത്ത് പോയി :)

October 16, 2009 at 2:45 PM
അനിത / ANITHA said...

payyan paranja valiya kaaryanagal nannaayirikkunnu.

October 17, 2009 at 5:31 AM
പയ്യന്‍ / Payyan said...

നന്ദി സുഹൃത്തുക്കളെ...
@ മുക്കുവന്‍ : ട്രാന്‍സ്പോര്‍ട്ട് ബസ്‌ സ്റ്റാന്റ് വരെ ഒന്നും പോകണ്ട... നമ്മുടെ നഗരങ്ങളിലെ പേരു കേട്ട കടകളുടെ പോലും അടുക്കളകളില്‍ പോയി നോക്കിയാല്‍ അറിയാം യഥാര്‍ത്ഥ ശുചിത്വം... അതൊന്നും പറയാതിരിക്കുന്നതാണ് നല്ലത്... :(

October 17, 2009 at 11:12 AM
ഭൂതത്താന്‍ said...

ചായ. ദിനേശ് ബീഡി, പരിപ്പ് വട, പിന്നെ പോളണ്ട് ...ഇവയെ കുറിച്ച് ഒരക്ഷരം മിണ്ടിപോകരുത് ....ഹ ഹ
നാടകമേ ഉലകം ...പയ്യന്‍സ്

October 18, 2009 at 10:07 PM