In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ലൗഡ് സ്പീക്കര്‍

Saturday, October 3, 2009

ഇന്നത്തെ മലയാള സിനിമ സംവിധായകരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യം കാണിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ജയരാജ്‌. ദൈവനാമത്തില്‍,4 ദി പീപ്പിള്‍, ഹൈവേ എന്നീ ചിത്രങ്ങള്‍ എല്ലാം ഒരാള്‍ തന്നെയാണ് സംവിധാനം ചെയ്തത് എന്ന് വിശ്വസിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട്‌ തോന്നിയിട്ടുണ്ട്. അത് കൊണ്ടു തന്നെ മനസ്സു പരമാവധി സ്വതന്ത്രമാക്കി വെച്ചു കൊണ്ടാണ് ഇന്നലെ ലൗഡ് സ്പീക്കര്‍ കാണാന്‍ കയറിയത്. എന്നാല്‍ ചിത്രം കഴിഞ്ഞപ്പോള്‍ തോന്നിയത് നിരാശ തന്നെ.



മികച്ചതാക്കാന്‍ കഴിയുമായിരുന്ന ഒരു കഥയെ കച്ചവട നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി വികലമാക്കിയില്ലേ എന്നതാണ് ലൗഡ് സ്പീക്കര്‍ നമ്മുടെ മനസ്സില്‍ ബാക്കി വെക്കുന്ന ചിന്ത. മൈക്ക് എന്ന കഥാപാത്രതിനോട് മമ്മൂട്ടി നീതി പുലര്‍ത്തിയിരിക്കുന്നു. ശശികുമാര്‍ ശരാശരി മാത്രം. മേനോന്‍ എന്ന കഥാപാത്രം ചെയ്യാന്‍ കുറച്ചു കൂടി തഴക്കം വന്ന ആരെയെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. മികച്ച ഛായാഗ്രഹണം എടുത്തു പറയേണ്ടിയിര്‍ക്കുന്നു. എന്നാല്‍ തിരക്കഥയാണ് ഈ ചിത്രത്തിന്റെ ശക്തിയും ദൌര്‍ബല്യവും. ചിലയിടങ്ങളില്‍ സുന്ദരവും ചിലയിടങ്ങളില്‍ ബോറും ആണ് ജയരാജിന്റെ ആഖ്യാനശൈലി. എല്ലാവരെയും ആകര്‍ഷിക്കാന്‍ എല്ലാവര്‍ക്കും എന്തെങ്കിലും നല്‍കണം എന്ന പിടിവാശിയില്‍ നിര്‍മിക്കപ്പെട്ടത് പോലെ ആണ് ഈ ചിത്രം പലപ്പോഴും നീങ്ങുന്നത്‌. അരോചകമായ പ്ലേ സ്കൂള്‍ സീക്വെന്സുകള്‍, പുതുമയുള്ള ഒരു കഥാതന്തുവിനെ വീണ്ടും ഉത്രാളിക്കാവ് മുതലായ ക്ലീഷെകളിലേക്ക് കൊണ്ട് പോക്ക്, ആവശ്യത്തിലധികം ഗാനങ്ങളും കഥാപാത്രങ്ങളും (ഉദാ: ജഗതി)... ലളിതവും മനോഹരവുമായ രീതിയില്‍ പറഞ്ഞു പോകാന്‍ കഴിയുമായിരുന്ന ഒരു കഥയെ ആവശ്യത്തിലധികം അതിഭാവുകത്വം നിറച്ചു ഒരു കമ്പ്ലീറ്റ്‌ പാക്കേജ് ആക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. സിനിമ ഒരു വ്യവസായം ആണെന്ന് മനസ്സിലാക്കുന്ന സംവിധായകര്‍ മലയാളത്തിനു ആവശ്യം ആണ്. സംശയമില്ല. പക്ഷെ "A friend of everybody is a friend of nobody" എന്ന കാര്യം സംവിധായകന്‍ ഓര്‍ക്കണമായിരുന്നു.

പലപ്പോഴും മികവിന്റെ പടിവാതില്‍ വരെ ചെന്ന ശേഷം ഒടുവില്‍ ഒരു ശരാശരി സിനിമയായി ലൗഡ് സ്പീക്കര്‍ തീര്‍ന്നു പോയി എന്ന് ദുഃഖത്തോടെ പറയേണ്ടിയിരിക്കുന്നു.

1 comments:

PV said...

മാര്‍ക്കറ്റിംഗ്-ല്‍ നമ്മള്‍ പറയുന്ന STP സിനിമയ്ക്ക് വളരെ അത്യാവശ്യം ആണ്. എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമ അസാധ്യം ആണ്. എന്ത് കൊണ്ടാണ് ഇതു ആരും മനസ്സിലാക്കാത്തത്? സിനിമ ഒരു കലയാണ്‌. ചിലര്‍ക്ക് അത് ഒരു വ്യവസായവും. പക്ഷെ, ഇവിടെ സംഭവിക്കുന്നത്‌ എന്താണെന്ന് വച്ചാല്‍, സിനിമയുടെ പിന്നിലെ കലാകാരന്മാര്‍ അതിന്‍റെ വ്യവസായവശത്തെ പറ്റി ആലോചിച്ചു തല പുകയ്ക്കുന്നു, എല്ലാരെയും തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു തരം താണ സൃഷ്ടി നടത്തുന്നു. എന്നാല്‍ വ്യവസായം എന്ന നിലയില്‍ ഇതു professional ആയി നടത്താന്‍ അറിയാവുന്ന ആരും ഇല്ല തന്നെ. എല്ലാരും പറഞ്ഞിരുന്നു, വല്യ കമ്പനികള്‍ സിനിമകള്‍ produce ചെയ്യാന്‍ തുടങ്ങുമ്പോള്‍ സ്ഥിതി അങ്ങ് മാറുമെന്ന്. അത് വിഡ്ഡിത്തം ആണെന്ന് ഹിന്ദി സിനിമയിലെ അനുഭവം തെളിയിച്ചു. യാതൊരു നോട്ടവുമില്ലാതെ കുറെ അണ്ടനും അടകോടനും പൈസ കൊടുത്തു കൂതറ പടം പിടിപ്പിച്ചതാണ് ഈ corporatesന്റെ ഏക സംഭാവന. രവി മുതലാളിയുടെ ഉന്നതമായ visionനു മംഗളം പാടാതെ വയ്യ.

PS: ജയരാജിനെ പറ്റി ഒരിക്കല്‍ അനവസരത്തില്‍ ഞാന്‍ ചിലത് പറഞ്ഞിരുന്നു :) അത് ഇവിടെ: http://prasanthvijay.blogspot.com/2007/05/silence-not-golden-though.html

October 5, 2009 at 9:13 AM