ഹെര്‍ത്ത മുള്ളര്‍
In പ്രതികരണംThursday, October 8, 2009
ചരിത്രത്തിന്റെ പാഠപുസ്തകങ്ങളില്‍ ഒന്നും തന്നെ റുമാനിയ എന്ന രാജ്യത്തെക്കുറിച്ചോ സുസേസ്ക്യു എന്ന ഭരണാധികാരിയെ കുറിച്ചോ വായിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. സ്വര്‍ണമോ സുഗന്ധദ്രവ്യങ്ങലോ എണ്ണയോ ഒന്നും ഇല്ലാത്ത ഒരു രാജ്യത്തിനെ ചരിത്രത്തിനു പോലും വേണ്ടല്ലോ.
(സുസേസ്ക്യുവിനെക്കുറിച്ച് ഇവിടെ വായിക്കാം. )
പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവാര്‍ഡുകളുടെ പ്രസക്തിയെ പറ്റി. ഒരു കലാകാരന് ലഭിക്കുന്ന ഏറ്റവും വലിയാ അംഗീകാരം ജനങ്ങളുടെ ആദരവാണ് എന്ന് നിസ്സംശയം പറയാമെന്നിരിക്കെ അതിനു മുകളില്‍ ഒരു ഷാള് പുതപ്പിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ഹെര്‍ത്ത മുള്ളറുടെ നോബല്‍ സമ്മാനത്തില്‍ നിന്നും ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നു. അവാര്‍ഡുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് കലാകാരന്റെ സര്‍ഗശേഷിയെക്കുറിച്ച് മാത്രമല്ല, ആ കലാസൃഷ്ടിയിലേക്ക് നയിച്ച മനുഷ്യ നിര്‍മിതമായ സാഹചര്യങ്ങളെക്കുറിച്ചും കൂടെയാണ്. പലപ്പോഴും നാമറിയാതെ പോവുകയോ ശ്രദ്ധിക്കാതെ പോവുകയോ ചെയ്ത ചരിത്രം, അത് നല്‍കുന്ന പാഠങ്ങള്‍ ഇവയെ വീണ്ടും നമ്മുടെ മുന്നിലേക്ക് കൊണ്ട് വരിക കൂടി ചെയ്യുന്നുണ്ട് ഓരോ സാഹിത്യ പുരസ്കാരവും. എത്രമാത്രം അപവാദങ്ങളും ചര്‍ച്ചകളും അകമ്പടി വന്നാലും പുരസ്കാരങ്ങളുടെ ഈയൊരു പ്രാധാന്യം അംഗീകരിക്കപ്പെടെണ്ടത് തന്നെയാണ്. ഏകാധിപത്യത്തിനെതിരെ ഉയര്‍ന്ന ശബ്ദത്തിനു ലഭിക്കുന്ന ഉചിതമായ അംഗീകാരം തന്നെയാണ് മുള്ളര്‍ക്ക് ലഭിച്ച നോബല്‍ പുരസ്കാരം. ആ ഒരൊറ്റ കാരണം കൊണ്ട് - അവരുടെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലെങ്കിലും - ഞാന്‍ സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നു.
Related Posts:
Subscribe to:
Post Comments (Atom)
3 comments:
അക്കന്‍റെ പ്രതിഭയ്ക്ക് എന്‍റെയും കൂപ്പുകൈ.
October 8, 2009 at 11:05 AMഗാന്ധിക്ക് കിട്ടാത്ത സമാധാന നോബെലിനെയും ബഷീറിനെ mind ചെയ്യാഞ്ഞ ജ്ഞാനപീഢത്തെയും കുറിച്ച് എന്ത് പറയുന്നു?
ടോള്‍സ്റ്റോയ്, ഇബസണ്‍, മാര്‍ക്ക് ട്വൈന്‍, ചെഖോവ് എന്നിങ്ങനെ സാഹിത്യത്തില്‍ തന്നെ ഉണ്ട് കുറെ പേര് നോബല്‍ കനിഞ്ഞു ലഭിക്കാത്തവര്‍ . പിന്നെ ഗാന്ധിജി... നോബല്‍ സമ്മാനം അത്രയ്ക്ക് വലുതായിട്ടില്ല എന്നെ പറയാനുള്ളൂ.
October 8, 2009 at 11:12 AM):
October 10, 2009 at 9:30 AMPost a Comment