In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

ഒബാമയോ?

Friday, October 9, 2009

ചെയ്യുന്നതിന് മാത്രം അല്ല, ചെയ്യും എന്ന് പറയുന്നതിനും കൊടുക്കാവുന്ന ഒന്നാണ് നോബല്‍ സമ്മാനം എന്ന് ഇനിമുതല്‍ പറയാം. സ്വന്തം നാട്ടിലെ ഹെല്‍ത്ത്‌ കെയര്‍ ലോബ്ബിയോടും, ബാങ്കിംഗ് മേഖലയിലെ താപ്പാനകളോടും കൊട്ടും കുരവയുമായി ഏറ്റുമുട്ടി പരാജയപ്പെട്ടെങ്കിലെന്തു? നാട് മുഴുവന്‍ ഓടി നടന്നു ചില്ലറ ചില്ലറ (change change) എന്ന് പ്രസംഗിച്ചു ജനങ്ങളുടെ മനസ്സില്‍ സന്തോഷവും പ്രത്യാശയും പ്രദാനം ചെയ്ത ആ വലിയ മനസ്സിന് നോബല്‍ സമ്മാനം കൊടുത്തു തന്നെ ആകണം. അഫ്ഘാനിസ്ഥാനിലും ഇറാഖിലും നടക്കുന്ന ബോംബുവര്‍ഷങ്ങള്‍ക്കും അണഞ്ഞു തീരുന്ന മനുഷ്യ ജീവനുകള്‍ക്കും ലഭികാവുന്ന ഏറ്റവും മികച്ച അംഗീകാരം ഇത് തന്നെ. (യുദ്ധം തുടങ്ങിയതാരായാലും അവിടെ കൂടുതല്‍ സേനാ വിന്ന്യാസം നടത്തിയതും collateral damage-ഇല്‍ വര്‍ധന ഉണ്ടായതും ഒബാമയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ്. )

മണലില്‍ എഴുതുന്നവന്‍ ഇന്നലെ ചോദിച്ചിരുന്നു ഗാന്ധിജിക്ക് നോബല്‍ സമ്മാനം ലഭിക്കാത്തതില്‍ എന്ത് തോന്നുന്നു എന്ന്.  നന്നായി എന്നുതന്നെ തോന്നുന്നു.ഇല്ലെങ്കില്‍ ഇങ്ങനെ ഒരു സമ്മാനമാണല്ലോ ഗാന്ധിജിക്ക് കിട്ടിയത് എന്ന് ഓര്‍ത്തു നമ്മള്‍ വിഷമിച്ചേനെ.

2 comments:

PV said...

ഉച്ചയ്ക്ക് സൂചന കിട്ടിയപ്പോള്‍ മുതല്‍ തുടങ്ങിയ അസ്വസ്ഥത ആണ്. വൈകിട്ടു തൊട്ട് നോക്കുന്നു പയ്യന്‍ എന്ത് പറയുന്നു എന്ന്. അതിനിടയ്ക്ക് ട്വിട്ടെന്‍- വഴി പ്രതികരിച്ചു (കണ്ടു കാണില്ല): Assuming that Nobel has a purpose like what Payyan says here, http://bit.ly/4i7HZ wondering what the committee intends by giving it to Obama. അഭിപ്രായത്തോട് ആയിരം വട്ടം യോജിക്കുന്നു. നോബല്‍ സമ്മാനം വെറും ഫിലിം ഫെയര്‍ അവാര്‍ഡ്‌ ആയി മാറിയല്ലോ നമതു വാഴും കാലത്ത്. കഷ്ടം... :(

PS സുരേഷ്: ട്വിട്ടെനില്‍ (ട്വിറ്റെര്‍ അല്ല, ഏകവചനം ആണ്) സിഡിന്‍ ഒബാമയെ തെറി വിളിച്ചതു ശ്രദ്ധിച്ചോ? നമ്മള്‍ അന്ന് സംസാരിച്ച irresponsibility യുടെ ഒന്നാന്തരം ഉദാഹരണം ആയിരുന്നു... എന്ത് പറയുന്നു? അല്ലേ? ഓ, വിശകലനം അര്‍ഹിക്കുന്നില്ലല്ലോ? :P

സുരേഷ് PS: എഴുത്തില്‍ break ഒന്നും വന്നില്ലല്ലോ ഇതു വരെ!! സാരമില്ല, ഒരാഴ്ച അല്ലെ ആയുള്ളൂ :D പക്ഷെ ഇതേ ലൈനില്‍ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ഇതു ഒരു പ്രചോദനം ആകുന്നുണ്ട്... നോക്കട്ടെ ;)

October 9, 2009 at 12:46 PM
PV said...

ഉറങ്ങാന്‍ കിടന്നതായിരുന്നു.. അപ്പോഴാണ്‌ ഇതു പറഞ്ഞില്ലല്ലോ എന്നോര്‍ത്തത്:

"നാട് മുഴുവന്‍ ഓടി നടന്നു ചില്ലറ ചില്ലറ (change change) എന്ന് പ്രസംഗിച്ചു"

ഹഹഹ... മുഷിയില്ല്യ, ഒട്ടും മുഷിയില്ല്യ...

October 9, 2009 at 1:35 PM