In water, we rise...

In nature, we smile...

In darkness, we fight...

In hope, we blog...

പേര് = പൊന്ന്

Monday, October 12, 2009



അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ അങ്ങനെയാണ്. എല്ലാത്തിനോടും ഒരു പുച്ഛം. രാഷ്ട്രീയക്കാരോട് പുച്ഛം (എന്നാലും വോട്ട് കൊടുക്കും ). പത്രക്കാരോട് പുച്ഛം (എന്നാലും വാങ്ങി വായിക്കും). സ്വാമിമാരോടും സ്വാമിനിമാരോടും പുച്ഛം (എന്നാലെന്താ അനുസരണയോടെ Q വരെ നില്‍ക്കും "ദിവ്യ" ദര്‍ശനം കിട്ടാന്‍). എന്തിനു പേരുകളോട് പോലും പുച്ഛം.  മക്കള്‍ക്ക്‌ പേരിടാന്‍ ആരോടെങ്കിലും അഭിപ്രായം ചോദിച്ചാല്‍  പേരൊന്നും കിട്ടിയില്ലെങ്കിലും "ഒരു പേരിലെന്തിരിക്കുന്നു" എന്ന ഒരു ഡയലോഗ് തീര്‍ച്ചയായും കിട്ടും.

അതിനൊക്കെ തമിഴന്മാരെ കണ്ടു പഠിക്കണം. പേരിടാന്‍ അവരെ കഴിഞ്ഞേ ഉള്ളു. "ഉടനടി തലം വഴിപ്പതിവ് തിട്ടം" എന്ന് ബസ്‌ ടിക്കറ്റില്‍ അടിച്ചു കണ്ടതിന്റെ ഞെട്ടല്‍ മാറാന്‍ കുറച്ചു സമയം എടുത്ത അനുഭവത്തില്‍ പറയുകയാണ്‌ (Online Ticket Reservation System എന്നതിന് മലയാളം പരിഭാഷയുണ്ടോ? ഉണ്ടോ? ഉണ്ടോ? ).  ഇപ്പൊ ദാ ഇംഗ്ലിഷ് മുതലായ ഭാഷകളെ ബോര്‍ഡുകളില്‍  നിന്ന് മാത്രമല്ല, നാട്ടില്‍ നിന്ന് തന്നെ ഇല്ലായ്മ ചെയ്യാന്‍ ഉള്ള പുതിയ പദ്ധതി വരുന്നു. (ഉറവിടം : ഇന്നത്തെ ടൈംസ്‌ )



സംഭവം ചെന്നൈയില്‍ ആണ്. അടുത്ത ഒരു കൊല്ലം ചെന്നൈയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ്സിക്കല്‍ തമിഴ്‌ പേരുകളിടാന്‍ വീട്ടുകാരെ പ്രോല്‍സാഹിപ്പിക്കാന്‍ മേയറുടെ ബുദ്ധി. തമിഴ്‌ പേര് വീഴുന്ന പിള്ളേര്‍ക്കെല്ലാം ഓരോ 1 ഗ്രാം സ്വര്‍ണ്ണ മോതിരം!! ഇതിനായി സ്വര്‍ണകടക്കാരില്‍ നിന്നും ഒക്ടോബര്‍ 23 മുതല്‍ ടെണ്ടര്‍ വരെ വിളിച്ചു കഴിഞ്ഞു. വെറും വാക്കല്ല എന്ന് മനസ്സിലായില്ലേ. മോതിരത്തില്‍ che ma (ചെന്നൈ മാനഗരാട്ചി) എന്നും എഴുതിയിരിക്കും (അതെന്തിനാണ് എന്ന് മനസ്സിലായില്ല. ഇതെന്താ കോര്‍പറേഷന്‍ വക വണ്ടിയോ?). മോതിരം 916 ആയിരിക്കും എന്നും ഉറപ്പ്. പിള്ളേര് വളരുന്നതനുസരിച്ച്‌ മോതിരവും പുതുക്കി കൊടുക്കുമോ എന്നറിയില്ല. പേര് മാറ്റും എന്ന് വിരട്ടിയാല്‍ ചിലപ്പോ കിട്ടുമായിരിക്കും. എന്തായാലും പേരിനെന്തു വില എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം ഇതാ റെഡി.

(കോര്‍പ്പറേഷന്‍, സ്വര്‍ണകടക്കാരന്‍ എന്നിവര്‍ എടുത്ത ശേഷം 916-il ബാക്കി എത്ര ഉണ്ടാകുമോ ആവോ. ആ ബാക്കിയും വല്ല TASMAC കടയിലും തീരാന്‍ ആണ് സാധ്യത. അതാണല്ലോ സോഷ്യലിസം.)

4 comments:

A Cunning Linguist said...

യിപ്പോ വായിച്ചു. അഭിപ്രായം പിന്നെ... ;)

October 12, 2009 at 4:24 AM
Anil cheleri kumaran said...

ഇവിടെങ്ങാനും ഇങ്ങനെ തുടങ്ങിയാല്‍...

October 12, 2009 at 7:50 AM
Areekkodan | അരീക്കോടന്‍ said...

കൊള്ളാമല്ലോ...

October 13, 2009 at 3:16 AM
കൂട്ടുകാരൻ said...

നല്ല ഏര്‍പ്പാടാണല്ലോ മാഷെ...തമിഴന്റെ ഭാഷ സ്നേഹം അപാരം തന്നെ. അതാണ്‌ അവരുടെ വിജയത്തിന്റെ കാരണവും. തമിഴനെ കൊന്നാലും ക്ഷമിക്കും പക്ഷെ തമിഴിനെ കൊന്നാല്‍ അവര്‍ ക്ഷമിക്കില്ല.

October 13, 2009 at 9:04 AM